ഗുരുവായൂര്‍: കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഗുരുവായൂരില്‍ കല്യാണ മാമാങ്കം. സെക്യൂരിറ്റി ഉദ്യോഗസ്ഥരും, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും നോക്കി നില്‍ക്കെയാണ് നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ച് ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടന്നത്.
മാസ്‌കും സാമൂഹിക അകലം പോലും പലരും പാലിച്ചില്ല. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യപിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രവും പരിസരത്തും ജനകൂട്ടമായിരുന്നു. കൂട്ടം കൂടാതേയും, സാമൂഹ്യ അകലം പാലിച്ചും വിവാഹങ്ങള്‍ നടത്തണമെന്നും, ദേവസ്വവുമായി സഹകരിയ്‌ക്കണമെന്നും മൈക്കിലൂടെ അനൗണ്‍സ്മെന്റ് ഇടയ്‌ക്കിടെ നടത്തുന്നുണ്ടെങ്കിലും കൂട്ടംകൂടുന്നവരെ നിയന്ത്രിയ്‌ക്കാന്‍ ദേവസ്വം സെക്യൂരിറ്റിയോ, പോലീസോ മെനക്കെട്ടില്ല.
വിവാഹ മണ്ഡപത്തിനരികില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ 12 പേരെ മാത്രം കടത്തിവിടാനായിരുന്നു നിര്‍ദ്ദേശമെങ്കിലും പലരും ഇതൊന്നും പാലിച്ചില്ല. 160 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രത്തില്‍ ബുക്കുചെയ്തിരുന്നത്. എന്നാല്‍ 145 വിവാഹങ്ങളാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: