Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിലയ്‌ക്കാതൊഴുകുന്ന അസ്ത്രതേജസ്സ്

ഇതിഹാസ ഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jan 24, 2022, 07:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഉറങ്ങുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്കും പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും അസുരപ്രമാണിമാര്‍ക്കും മുമ്പില്‍ ഭീഷ്മന്‍ മൂര്‍ദ്ധാവുകുമ്പിട്ടു നമിച്ചശേഷം മെത്തയില്‍ കേറിക്കിടന്നുകൊണ്ടു ചിന്തിച്ചു, ”ജാമദഗ്ന്യനോട് ഈ യുദ്ധം എനിക്കു ബഹുദാരുണമാണ്. ഈ ഘോരവും ഭയങ്കരവുമായ യുദ്ധം ഏറെനാളായി നടക്കുന്നു. വീര്യമേറുന്ന ഭാര്‍ഗവരാമനെ പോര്‍ക്കളത്തില്‍ ജയിക്കാന്‍  ഞാന്‍ ശക്തനെങ്കില്‍ ആ ദേവതകള്‍ക്ക് എന്നില്‍ കനിവുണ്ടായി ഇന്നീ രാവില്‍ വന്നുചേരണം.”  

ഭീഷ്മന്‍ ഇങ്ങനെ വിചാരിച്ച് ഇടതുനെഞ്ചില്‍ മുറിവേറ്റതുകൊണ്ട് വലതുഭാഗം ചെരിഞ്ഞുകിടന്നു. തേര്‍ത്തട്ടില്‍നിന്നു വീണപ്പോള്‍ താങ്ങിപ്പിടിച്ച, പേടിക്കേണ്ടെന്നു ചൊല്ലിയ, ആ ബ്രാഹ്മണരെ ഭീഷ്മനു സ്വപ്‌നത്തില്‍ കാണായിവന്നു.  അവര്‍ പറഞ്ഞു, ”എഴുന്നേല്‍ക്കൂ, നീ പേടിക്കേണ്ട. ഹേ ഗാംഗേയ! നിന്നെ ഞങ്ങള്‍ രക്ഷിക്കും. ഞങ്ങള്‍ക്കുളള ഉടലാണു നിനക്കുള്ളത്.  ജാമദഗ്ന്യന് ഒരിക്കലും നിന്നെ പോരില്‍ ജയിക്കാനാവില്ല. നീ ഭാര്‍ഗവരാമനെ ജയിക്കും. നീ മുജ്ജന്മത്തില്‍ അറിഞ്ഞിരുന്ന ദിവ്യാസ്ത്രങ്ങള്‍ നിനക്കോര്‍മ്മവരും. പ്രാജാപത്യവും വിശ്വകൃതവുമായ പ്രസ്വാപം എന്ന അസ്ത്രം ഭാര്‍ഗവരാമനറിയില്ല.  ഈ ഭൂമിയില്‍ മറ്റാര്‍ക്കുമറിഞ്ഞുകൂടായെന്ന് മഹാബാഹോ നീ ഓര്‍ക്കുക. അതിനാല്‍ വീര്യവാന്മരെയൊക്കെ നീ ജയിക്കും. ആ മഹാസ്ത്രംകൊണ്ട് ഭാര്‍ഗവരാമന്‍ നശിക്കില്ല. നിനക്കു പാപമൊട്ടുമുണ്ടാവുകയുമില്ല. നിന്റെ ബാണം കൊണ്ടയുടനെ ജാമദഗ്ന്യന്‍ ഉറങ്ങിപ്പോകും. ഉടനെ ജയിച്ചിട്ട് നീ അവനെ ഉണര്‍ത്തുക. നീ പുലര്‍ച്ചയ്‌ക്ക് തേരേറിയിട്ടുപോയി ഈവണ്ണം ചെയ്യുക. ഉറങ്ങിപ്പോയോനും ചത്തോനും തുല്യമാണ്. ഒരുകാലത്തും ഭാര്‍ഗവരാമന്‍ മരിക്കാന്‍ പാടില്ല പാര്‍ത്ഥിവാ! അതിനുതക്കവണ്ണം നീ പ്രസ്വാപാസ്ത്രം തൊടുക്കുക.”കാന്തിമതികളും ദേവതുല്യരുമായ ആ എട്ടുപേരും ഇങ്ങനെ പറഞ്ഞുമറഞ്ഞു.

സ്വപ്‌നത്തെക്കുറിച്ചോര്‍ത്ത് ഭീഷ്മന്‍ ആനന്ദിച്ചു. യുദ്ധമാരംഭിച്ചു. ഇടിത്തീപോലുള്ള വേല്‍ ഭീഷ്മന്‍ ഭാര്‍ഗവരാമന്റെ നേര്‍ക്കു ചാട്ടി. അത് ആ ദ്വിജേന്ദ്രന്റെ കൈകള്‍ക്കുള്ളില്‍ ചെന്നു പതിച്ചു. അദ്ദേഹം ആകെ തളര്‍ന്നുപോയി, ദേഹം വിറച്ചു. തപോനിധിയായ തേരാളി അകൃതവ്രണന്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. ആശ്വാസിതനായ ഭാര്‍ഗവരാമന്‍ ക്രോധംപൂണ്ട് എഴുന്നേറ്റ് പരബ്രഹ്മാസ്ത്രത്തെ ഭീഷ്മന്റെ നേര്‍ക്കു തൊടുത്തുവിട്ടു. അതിനെ തടയാന്‍ പ്രളയാഗ്നിപോലെയുള്ള ബ്രഹ്മാസ്ത്രത്തെ ഭീഷ്മന്‍ എയ്തുവിട്ടു. ഭൂമിയിലെ ഭൂതജാലങ്ങളെല്ലാം വിറളിപൂണ്ടു. ഋഷിമാരും ഗന്ധര്‍വന്മാരും വാനോരും അസ്ത്രതേജസ്സിന്റെ പീഡയേറ്റു വിഷമിച്ചു. കാടും മേടും പെടും ഭൂമിയാകെക്കുലുങ്ങി.  ആകാശമെരിഞ്ഞു. പത്തുദിക്കും പുകഞ്ഞു. ആകാശചാരികള്‍ക്ക് അന്തരീക്ഷത്തില്‍ നില്‍ക്കാനാകാതെയായി. ഹാ! ഹായെന്നു ലോകം ആര്‍ക്കവെ ഇതാണു തക്കമെന്നോര്‍ത്ത് ബ്രഹ്മജ്ഞന്മാരുടെ വാക്കുപോലെ ഭീഷ്മന്‍ പ്രസ്വാപാസ്ത്രത്തെ ഓര്‍ത്തു. അസ്ത്രം മനസ്സില്‍ തെളിഞ്ഞു.  

ഉടനെ ആകാശത്തു കളകളാരവമുണ്ടായി. ”പ്രസ്വാപാസ്ത്രം തൊടുക്കല്ലേ കുരുനന്ദനാ!” എന്നുള്ള ശബ്ദം കേള്‍ക്കെ ഭീഷ്മന്‍ ഭാര്‍ഗവരാമന്റെ നേര്‍ക്ക് വില്ലില്‍ തൊടുത്തുപോയി. നാരദന്‍ പെട്ടെന്നു ഭീഷ്മന്റെ മുന്നിലെത്തി. ”കൗരവ്യ! പ്രസ്വാപാസ്ത്രം തൊടുക്കല്ലേ. അതാ ദേവേന്ദ്രന്‍ വന്നു മുകളില്‍ നില്‍ക്കുന്നു. ദേവന്മാരെല്ലാം നിന്നെ തടയുന്നു. ഭൃഗുരാമന്റെ നേര്‍ക്ക് പ്രസ്വാപാസ്ത്രമയക്കല്ലേ.  ഭാര്‍ഗവരാമന്‍ ബ്രാഹ്മണനും താപസനും നിന്റെ ഗുരുവുമാണ്. അവന് അവമാനം വരുത്തൊല്ലേ.” അപ്പോള്‍ ഭീഷ്മന്‍ ആകാശത്ത് ആ എട്ടു ബ്രാഹ്മണരെയും ദര്‍ശിച്ചു. അവര്‍ അവനോട് ചിരിച്ചുകൊണ്ട് മൃദുവായി പറഞ്ഞു, ”നാരദന്‍ പറഞ്ഞതുപോലെ കുരുശ്രേഷ്ഠ! നീ ചെയ്യുക. ലോകെത്തല്ലാവര്‍ക്കും ഇതാണിഷ്ടം.” ഉടനെ ആ സ്വാപനാസ്ത്രത്തെ സംഹരിച്ചിട്ട് യുദ്ധത്തിന്റെ ക്രമപ്പടി ബ്രഹ്മാസ്ത്രത്തെ തൊടുത്തുവിട്ടു.

(തുടരും)

Tags: മഹാഭാരതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies