കൊച്ചി: നടിയെ പീഢിപ്പിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഞായറാഴ്ച നടന് ദിലീപിനെ 11 മണിക്കൂര്‍ നേരം ചോദ്യം ചെയ്തു.
ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ചയും ദിലീപും മറ്റ് നാല് പേരും ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണം.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ രാവിലെ 9 മുതല്‍ വൈകീട്ട് 8 മണി വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ടാകണമെന്ന് ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥ് നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് മുന്‍പേ തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ദീലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല ഉത്തരവിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി പറഞ്ഞത്.
ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായ മറ്റ് നാല് പേര്. ഈ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന തെളിവുകളും മറ്റും വ്യാഴാഴ്ച രാവിലെ മുദ്രവെച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ ദിലീപിനെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച കോടതി വീണ്ടും ദിലീപിന്റെയും മറ്റ് നാല് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: