ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ലോസ് ആഞ്ചലസിലാണ് സംഭവം.
ലോസ് ആഞ്ചലസിലെ റൈവേറിയ കണ്‍ട്രി ക്ലബിന് സമീപമായാണ് അപകടം ഉണ്ടായതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചായിരുന്നു അപകടം. എതിരെവന്ന വാഹനത്തിലാണ് അദ്ദേഹത്തിന്റെ കാര്‍ ആദ്യം ഇടിച്ചത്. പിന്നീട് മറ്റ് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. നാലോളം വാഹനങ്ങളില്‍ അദ്ദേഹത്തിന്റെ കാര്‍ ഇടിച്ചു. വലിയ അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് കാലിഫോര്‍ണിയന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ ഷ്വാര്‍സ്‌നെഗര്‍ രക്ഷപ്പെട്ടത്. അപകടമുണ്ടായ ഉടനെ വാഹനത്തിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചു. ഇതാണ് ഷ്വാര്‍സ്‌നെഗറിനെ അപകടത്തില്‍ നിന്നും രക്ഷിച്ചതെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പറയുന്നത്. അപകടത്തില്‍ ഒരു യുവതിയ്‌ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: