ഇംഫാല്‍: ആത്മീയ ഏകതയില്‍ രാഷ്ട്ര സ്വരൂപത്തെ കര്‍മ്മം കൊണ്ട് സാക്ഷാത്കരിക്കുകയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് ആര് എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്. സ്വാര്‍ത്ഥ ലേശമില്ലാത്ത രാഷ്ട്ര പ്രേമത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് നേതാജിയെ അമരനാക്കുന്നത്. ഇംഫാലില്‍ നടന്ന നേതാജി സ്മൃതിസദസ്സില്‍ സര്‍സംഘചാലക് പറഞ്ഞു.
ഓര്‍മ്മകളാണ് നേതാജിയെ അമരനാക്കുന്നത്. കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു അദ്ദേഹം. എന്തോ കാരണം കൊണ്ട് ഗാന്ധിജിയടക്കമുള്ളവര്ക്ക് അതില്‍ താല്പര്യമുണ്ടായില്ല. നേതാജി പിന്മാറി. ചെറിയ സ്വാര്‍ത്ഥങ്ങള്‍ക്ക് വേണ്ടിയല്ല മഹത്തായ രാഷ്ട്രത്തിന് വേണ്ടിയാണ് പോരാടേണ്ടതെന്ന് അദ്ദേഹത്തിന് ഉറച്ച ധാരണ ഉണ്ടായിരുന്നു ,
ഒറീസയില്‍ ജനിക്കുകയും ബംഗാളില്‍ പഠിക്കുകയും മുഴുവന്‍ ഭാരതത്തിന് വേണ്ടി പൊരുതുകയും ചെയ്തു നേതാജി . വിദേശത്ത് പോയി , ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാനുള്ള സിദ്ധിയും ശേഷിയും സംഭരിച്ചു. സേനയും സര്‍ക്കാരും രൂപീകരിച്ചു. ജീവിതം രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. സദാ ജന മനസ്സില്‍ ജ്വലിച്ചു നില്ക്കേണ്ടതാണ് ആ ജീവിതം. മോഹന്‍ ഭാഗവത് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: