അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ തിയേറ്ററുകളില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ഇപ്പോഴിതാ ‘പുഷ്പ 2’ന്റെ ചിത്രീകരണത്തിന് മുമ്പ് തന്നെ റെക്കോര്‍ഡ് തുകയുടെ ഓഫറുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാണ കമ്പനികള്‍.
പുഷ്പ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സിനെ സമീപിച്ച ഒരു ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനിയാണ് റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 400 കോടിയാണ് വിവിധ ഭാഷകളിലെ ചിത്രത്തിന്റെ വിതരണത്തിന് കമ്പനി വാഗ്ദാനം ചെയ്തത്. എന്നാല്‍ ചിത്രം വിതരണാവകാശം ഇപ്പോള്‍ നല്‍കുന്നില്ലെന്ന് മൈത്രി മൂവി മേക്കേഴ്സ് തീരുമാനിക്കുകയായിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.
റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. ഡിസംബര്‍ 17ന് വിവിധഭാഷകളില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ പ്രദര്‍ശന വിജയം നേടി. തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാംഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. പുഷ്പ രണ്ടാംഭാഗം മാര്‍ച്ച് മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് നായിക രശ്മിക മന്ദാന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യഭാഗത്തിന് ലഭിച്ച സ്വീകരണം രണ്ടാംഭാഗത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: