ഗൊരഖ്പൂര്‍: പോക്സോ കേസില്‍ ജാമ്യം കിട്ടിയ പ്രതിയെ കോടതിക്ക് പുറത്ത് പെണ്‍കുട്ടിയുടെ അച്ഛന് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബീഹാര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസെയ്നാണ് വെടിയേറ്റ് മരിച്ചത്. കേസില്‍ വാദത്തിനായി കോടതിയിലെത്തിയതായിരുന്നു ഇരുവരും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ അനുമതിയുള്ള സമയങ്ങളില്‍ മാത്രമായിരുന്നു കോടതിയിലേക്ക് പ്രവേശനം. കോടതിക്ക് പുറത്ത് അഭിഭാഷകനുമായി സംസാരിക്കവെ മുന്‍ ബിഎസ്എഫ് ജവാന് കൂടിയായ പെണ്‍കുട്ടിയുടെ അച്ഛന് വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദില്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. നീതി ലഭിക്കില്ലെന്ന് മനസ്സിലായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: