കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്. കേസില്‍ ജാമ്യത്തിനായി ബിഷപ്പ് ഇടപെട്ടെന്ന് പറഞ്ഞ് സംവിധായകന് ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ വാങ്ങിയെന്ന് ദീലിപ് അന്വേഷണസംഘം മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിഷപ്പ്.
ദിലീപുമായും സംവിധായകന് ബാലചന്ദ്ര കുമാറുമായും യാതൊരു ബന്ധവും ഇല്ല. ദിലീപിന്റെ ജാമ്യത്തിനായി ഒരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ബിഷപ്പ് അറിയിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴയ്ക്കരുത്. ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വിഷയത്തില്‍ നെയ്യാറ്റിന്‍കര രൂപതയും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഷപ്പിന്റെ പേരില്‍ പല തവണയായി ബാലചന്ദ്രകുമാര്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ദിലീപ് ക്രൈംബ്രാഞ്ച് സംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നത്. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസില്‍ ഇടപെടുത്തിയാല്‍ രക്ഷിക്കുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയുമായി സഹകരിക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഇതും നിരസിച്ചു. അതോടെ ശത്രുതയായി. ബാലചന്ദ്രകുമാറിന്റെ ആവശ്യങ്ങള്‍ നിരസിച്ചപ്പോള്‍ എഡിജിപി ബി സന്ധ്യയെ ഫോണില്‍ വിളിച്ച് ചില കാര്യങ്ങള്‍ പറയുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നുമാണ് ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
അതേസമയം ദിലീപ് പണം നല്‍കിയത് സംവിധായകന് എന്ന നിലയിലാണ്. അത് കേസിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണെന്നും ബാലചന്ദ്രകുമാര്‍ വിഷയത്തില്‍ പ്രതികരിച്ചു. ദിലീപ് നല്കിയ സത്യവാങ്മൂലത്തില്‍ പോലീസ് അന്വേഷണം നടത്തി തെളിയക്കട്ടേയെന്നും സംവിധായകന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: