ന്യൂദല്‍ഹി : രാജ്യം 73ാം റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കത്തിനിടെ വൈറലായി റിഹേഴ്സല്‍ വീഡിയോ. നാവിക സേനാഗംങ്ങളുടെ റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സല്‍ വിഡിയോയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ബോളീവുഡ് ചിത്രത്തില്‍ നിന്നുള്ള പാട്ടാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
MyGovIndia എന്ന കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായത്. ‘അപ്നാ ദേശ്’ എന്ന ചിത്രത്തിലെ ആശാ ഭോസ്ലെയും ആര്.ഡി. ബര്‍മനും ചേര്‍ന്ന് ആലപിച്ച ‘ദുനിയാ മേം ലോഗോം കോ’ (മോണിക്കാ ഓ മൈ ഡാര്‍ലിങ്) എന്ന ഗാനം നേവി ബാന്‍ഡ് ആലപിക്കുന്നതും അതിനൊപ്പം ചുവടുവെച്ച് നേവി ഉദ്യോഗസ്ഥര്‍ നീങ്ങുന്നതുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഇതുവരെ 4.98 ലക്ഷത്തിലധികം പേര് കണ്ട് കഴിഞ്ഞു.
സായുധ സേനയുടെ ഈ അതിശയിപ്പിക്കുന്ന കവര്‍ സോങ് തീര്‍ച്ചയായും നിങ്ങള്‍ക്ക് ആവേശം നല്‍കും. എന്തൊരു കാഴ്ച! ഗംഭീരമായ 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഇ-സീറ്റ് ഇന്ന് തന്നെ ബുക്ക് ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: