ആലപ്പുഴ: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അവസാനഘട്ടത്തിലേക്ക്. തുറവൂര്‍ മുതല്‍ ഓച്ചിറ വരെ 106 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 3050.63 കോടി രൂപയാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 7620 ഭൂവുടമകള്‍ക്ക് പണം നല്‍കണം.
104.8 ഹെക്ടര്‍ ഏറ്റെടുക്കുന്നതിനുള്ള ത്രീ ഡി നോട്ടിഫിക്കേഷനാണ് ഇറങ്ങിയിട്ടുള്ളത്. ഇതില്‍ 94 ഹെക്ടര്‍ ഭൂമി ഏറ്റടുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. 21.92 ഹെക്ടര്‍ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ നഷ്ടപരിഹാരമായി 756.27 കോടി രൂപ 1940 പേര്‍ക്കായി വിതരണം ചെയ്തു. ഇത് കൂടാതെ 10 ഹെക്ടറോളം സര്‍ക്കാര്‍ ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്. വിപണി മൂല്യത്തിന്റെ ഇരട്ടി വില നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. സെന്റിന് 5.5 ലക്ഷം മൂതല്‍ 12 ലക്ഷം വരെയാണ് വിലയായി നല്‍കിയിട്ടുള്ളത്.
ഹൈവേ വികസനത്തിനായി വിട്ടുനല്‍കുന്ന ഭൂമിക്ക് വിപണി വിലയേക്കാള്‍ കൂടുതല്‍ പണം ലഭിക്കുമെന്നതായതോടെ സ്ഥലം വിട്ടു നല്‍കുന്നതില്‍ ഭൂവുടമകള്‍ക്കുണ്ടായിരുന്ന പ്രതിഷേധം ഇല്ലാതായിട്ടുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള പണ വിതരണ നടപടികള്‍ സുതാര്യമല്ലെന്നും പക്ഷപാതം കാട്ടുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ ചിലഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യവുമായി വ്യാപാരി സംഘടനകളും രംഗത്തുണ്ട്.
ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ ഫെബ്രുവരി 28നു മുന്‍പ് പൂര്‍ത്തിയാക്കാനാണ് റവന്യൂ സെക്രട്ടറി ലാന്റ് അക്വിസിഷന്‍ വിഭാഗത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ കുറവാണ് നടപടികള്‍ വൈകാന്‍ പ്രധാന കാരണമായി ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസ്, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ രണ്ട് വീതം ക്ലാര്‍ക്കുമാരെ അധികമായി നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: