തിരുവനന്തപുരം: അനുഷ, അനഘ, അമൃത. തൃശ്ശൂരിലെ പ്രമുഖ ബ്രാഹ്മണ കുടുംബത്തിലെ സഹോദരിമാര്‍. പൂജയും ഹോമവും ഒക്കെ വീട്ടില്‍ തന്നെ കണ്ടു വളര്‍ന്നവര്‍. ഉന്നത വിദ്യാഭ്യാസം നേടിയവരും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും. സ്വകാര്യ സ്ഥാപനത്തിലാണ് ജോലി എങ്കിലും അച്ഛന് ക്ഷേത്രകാര്യങ്ങളിലും മറ്റും വിട്ടു വീഴ്ച വരുത്തിയിരുന്നില്ല. മക്കള്‍ നൃത്തവും പാട്ടുമൊക്കെ പഠിച്ച് മിടുക്കരായതില്‍ അഭിമാനിച്ച അമ്മ. എല്ലാ അര്‍ത്ഥത്തിലും സന്തുഷ്ട കുടുംബം.
ഫിസിയോ തെറാപ്പി കോഴ്സ് പഠിക്കാന്‍ അനഘ എറണാകുളത്ത് പോയതോടെ കാര്യങ്ങള്‍ കീഴ്ന്മേല്‍ മറിഞ്ഞു. സമാധാനവും സന്തോഷവും അലതല്ലിയ ഇല്ലത്ത് കണ്ണീരും മൂകതയും. തട്ടമിട്ട് വീട്ടിലെത്തുകയും നിസ്ക്കരിക്കുകയും ചെയ്യുന്ന അനഘ മതം മാറാന്‍ പോകുകയാണെന്നു കൂടി പറഞ്ഞപ്പോള്‍ കുടുംബം തകര്‍ന്നു. ഇളയ സഹോദരി അമൃതയെക്കൂടി ഇസ്ലാമിന്റെ വഴിയിലേക്ക് നയിച്ചപ്പോള്‍ കൂട്ട ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചതായി മൂത്ത സഹോദരി അനുഷ. അവസാന കച്ചിത്തുരുമ്പ് എന്ന നിലയില്‍ ആര്‍ഷ വിദ്യാ സമാജം മെഡിറ്റേഷന്‍ സെന്ററില്‍ എത്തപ്പെട്ട സഹോദരിമാര്‍ തിരിച്ചറിവിന്റെ പാതയിലാണ്. തങ്ങളുടെ തലച്ചോറിലേക്ക് കുത്തിനിറച്ച പലതും പൊള്ളയായിരുന്നു എന്ന ബോധ്യം വന്നിരിക്കുന്നു.
ലൗ ജിഹാദിനപ്പുറം ഇന്റലച്വല്‍ ജിഹാദിന് ഇരയായ സഹോദരിമാര്‍ എങ്ങനെ വശീകരിക്കപ്പെട്ടു എന്ന് പറയുമ്പോള്‍ തുറക്കേണ്ടത് പലരുടേയും കണ്ണുകളാണ്.
വേദമന്ത്രോച്ചാരണങ്ങളും, പൂജയും, ഹോമവും, ജ്യോതിഷവും ജീവിതചര്യയുടെ ഭാഗമാക്കിയ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ കുട്ടികള്‍ എങ്ങനെ ഇസ്ലാം മതത്തില്‍ എത്തിപ്പെട്ടു.
മതപരിവര്‍ത്തനം എന്ന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും പിന്നിട്ട വഴികളെ കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് സഹോദരിമാര്‍ സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: