വാഷിംഗ്ടണ്‍: യുഎസിലെ മേരിലാന്റിലെ ചാള്‍സ് കൗണ്ടിയിലെ വീട്ടില്‍ 49 കാരനായ ഡേവിഡ് റിസ്റ്റനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ മുറിയില്‍ അദ്ദേഹത്തിന് ചുറ്റും 125 പാമ്പുകള്‍. എല്ലാം ഡേവിഡ് റിസ്റ്റന്റെ വളര്‍ത്തുപാമ്പുകള്‍. പൊലീസാണ് പിന്നീട് ഈ 125 പാമ്പുകളെ ബാഗുകളിലാക്കി നീക്കം ചെയ്തത്.
ഇവയില്‍ അത്യുഗ്ര വിഷമുള്ള മുര്ഖനും ബ്ലാക് മാമ്പയും ഉള്‍പ്പെടെയുള്ള പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും ഉണ്ടായിരുന്നതായി പറയുന്നു. മരിച്ച ഡേവിഡ് റിസ്റ്റന്റെ അയല്ക്കാരനില് നിന്നും ലോക്കല്‍ പൊലീസിന് ബുധനാഴ്ച ലഭിച്ച ഫോണ്‍കാളില്‍ നിന്നാണ് എല്ലാം തുടങ്ങിയതെന്ന് എന്‍ബിസി വാഷിംഗ്ടണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍ക്കാരനായ ഡേവിഡ് റിസ്റ്റനെ ഒരു ദിവസത്തിലധികമായി കാണാതായതിനെ തുടര്‍ന്ന് വീട്ടിലെ ജനലിലൂടെ എത്തിനോക്കിയപ്പോള്‍ അയാള്‍ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും വീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് 49കാരന് മരിച്ചുകിടക്കുന്നതും ചുറ്റിലും 125 പാമ്പുകളെയും കണ്ടെത്തിയത്. പാമ്പുകളെല്ലാം റാക്കുകളിലെ കൃത്യമായി അടുക്കിവെച്ച ടാങ്കുകളിലായിരുന്നു. ഇയാള്‍ക്ക് പാമ്പുകളേയും ഇഴജന്തുക്കളെയും വളര്‍ത്താനുള്ള ലൈസന്‍സുണ്ടായിരുന്നു. എന്നാല്‍ വിഷമുള്ള പാമ്പുകളെ വളര്‍ത്താന്‍ ലൈസന്‍സ് അനുവദിക്കുന്നില്ല. ഇതില്‍ 14 അടി നീളമുള്ള മഞ്ഞ ബര്‍മീസ് മലമ്പാമ്പും വിഷംതുപ്പുന്ന മൂര്‍ഖനും ബ്ലാക് മാമ്പയും ഉണ്ടായിരുന്നു. ആഫിക്കയിലെ ഏറ്റവും വിഷമുള്ള പാമ്പാണ് ബ്ലാക് മാമ്പ. 10 അടി അകലെ നിന്ന് വരെ വിഷം തുപ്പാന്‍ ശേഷിയുള്ള മൂര്‍ഖനും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവ ദൂരെ നിന്ന് വിഷം തുപ്പിയാല്‍ അത് ഏല്‍ക്കുന്നയാളുടെ കാഴ്ച നഷ്ടപ്പെടും. മരണത്തില്‍ എന്തെങ്കിലും ഗുഡാലോചനയുള്ളതായി തെളിവൊന്നും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു. ജഡം പോസ്റ്റ് മോര്്ട്ടത്തിനായി ബാള്‍ട്ടിമോറില്‍ കൊണ്ടുപോയി. ഈ പാമ്പുകളെയെല്ലാം ഡേവിഡ് റിസ്റ്റന്‍ വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്നവയായിരുന്നു.
ചാള്‍സ് കൗണ്ടിയിലെ മൃഗനിയന്ത്രണ ഓഫീസ് വക്താവായ ജെനിഫര്‍ ഹാരിസ് പറഞ്ഞത് 125 പാമ്പുകളെയും ഇനം തിരിച്ച ടാഗുകളിട്ടശേഷം ബാഗുകളിലാക്കി കൊണ്ടുപോയെന്നാണ്. ഇതില്‍ ഉഗ്രവിഷമുള്ള പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും ഉണ്ടായിരുന്നു. ഇതില്‍ ഒരു പാമ്പുപോലും വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിച്ചിട്ടില്ലെന്നും അതിനാല്‍ സമീപവാസികളാരും ഭയപ്പെടേണ്ടെന്നും ജെനിഫര്‍ ഹാരിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: