മുംബൈ : മുംബൈ റസിഡന്‍ഷ്യല്‍ ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ ഗാന്ധി ആശുപത്രിക്ക് എതിര്വശതതുള്ള കമല ബില്‍ഡിങ്ങിലാണ് തീപിടിത്തമുണ്ടായത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കെട്ടിടത്തിന്റെ 20ാം നിലയില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയും പോലീസും ഉടന്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റതില്‍ മൂന്ന് പേര്‍ക്ക് മാത്രമേ സാരമായുള്ള പരിക്കുള്ളൂ. ബാക്കി 12 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന്് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ലെവല്‍ 3 കാറ്റഗറിയില്‍പ്പെടുന്ന തീപിടത്തമാണ് കെട്ടിടത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പ്രയത്നങ്ങള്‍ക്ക് ശേഷം തീ നിയന്ത്രണ വിധേയമായെന്നും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചതായും മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അറിയിച്ചു.തീപിടിത്തം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: