തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ കോവിഡ് വ്യപിക്കുന്നു. 262 തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി വരികയായിരുന്നു. ഇതിന്റെ പരിശോധാ ഫലത്തിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച തടവുകാരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ബാക്കി തടവുകാരിലേക്ക് കോവിഡ് വ്യാപിക്കാതിരിക്കുന്നതില്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം 95218 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 41668 പേര്‍ പോസിറ്റിവായി. 43.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. എറണാകുളത്താണ് ടിപിആര്‍ എറ്റവും അധികം(50.86 ശതമാനം).
അതേസമയം സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ധരാത്രി മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. നിയന്ത്രണങ്ങളെ തുടര്‍ന്ന് ഞായറാഴ്ച നടത്താനിരുന്ന പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: