കൊല്ലം : സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയുടെ കുടുംബം പരാതി നല്കിയാല് വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കിരണ്‍ തീരുമാനിച്ചതായി തെളിവുകള്‍. കേസ് വിചാരണവേളയില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിസ്മയയുടെ കുടുംബം കിരണിനെതിരെ കേസ് നല്കിയാല് വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ കിരണ്‍ സഹോദരീ ഭര്‍ത്താവ് മുകേഷുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊല്ലത്തെ വിചാരണക്കോടതിയില്‍ കിരണിന്റെ ഫോണ്‍ റെക്കോര്‍ഡിങ്സ് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
ഫോണ്‍സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്ന വിവരങ്ങള്‍ കിരണ്‍ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ മരണശേഷം പോലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തിരിച്ചറിയുന്നത്. സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കില്ല, അത് റെക്കോഡാകും എന്നതിനാല്‍ വാട്സാപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരണ്‍ സഹോദരി കീര്‍ത്തിയോട് പറയുന്നതും കേള്‍പ്പിച്ചു. സ്വന്തം ഫോണ്‍ കിരണിന് തന്നെ ഇപ്പോള്‍ കുരുക്കാവുകയാണ്.
കൂടാതെ കേസില്‍ വിസ്മയയുടെ അമ്മ സജിതയേയും വിസ്തരിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ് തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. വിസ്മയയുടെ ആഭരണങ്ങള്‍ ലോക്കറിലേക്ക് മാറ്റുന്നതിനിടെ അളവില്‍ കുറവ് ശ്രദ്ധയില്‍ പെട്ടതോടെയാണ് കിരണിന്റെ സ്വഭാവത്തില്‍ മാറ്റം വരുകയും വിസ്മയയെ ക്രൂരമായി മര്‍ദ്ദിക്കാനും മറ്റും ആരംഭിച്ചതെന്നും മൊഴിയില്‍ പറയുന്നുണ്ട്. വാഗ്ദാനം ചെയ്ത് സ്ത്രീധനം നല്കി പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്ന് കിരണിന്റെ പിതാവ് അറിയിച്ചതായും വിസ്മയയുടെ അമ്മ കോടതിയില്‍ അറിയിച്ചു.
കിരണിന്റെ വീട്ടില്‍ നേരിട്ടിരുന്ന പീഡനങ്ങളുടെ വിവരങ്ങള്‍ വിസ്മയ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നില്ല. വിജിത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ സമുദായത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും മാര്‍ച്ച് 25-ന് ചര്‍ച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരണ്‍ വന്നു കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താല്‍ പ്രശ്നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.
അതേസമയം സ്വന്തം ഫോണില്‍ റെക്കോര്‍ഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെപേരില്‍ തന്നെ പീഡിപ്പിക്കുന്നതായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: