Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അലംഭാവത്തോടെ ടാബ്ലോ രൂപകല്‍പന നടത്തി; തള്ളിപ്പോയപ്പോള്‍ കേന്ദ്രത്തിന്റെ മുകളില്‍ കുറ്റം ചാരി വിവാദം സൃഷ്ടിക്കുന്നു

2009 മുതല്‍ 2014 വരെയുള്ള തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളില്‍, ബിജെപി ഭരിച്ചിരുന്ന പല സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ നിരവധി തവണ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല.

Janmabhumi Online by Janmabhumi Online
Jan 22, 2022, 09:33 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയത് വ്യാപക ആക്ഷേപത്തിനു വഴിതെളിച്ചു. രാജ്യം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും നടപടി തിരുത്തണമെന്നും  ആവശ്യപ്പെട്ടാണ് അമേരിക്കയിലുള്ള പിണറായി വിജയന്‍ ജനുവരി 20 ന് കത്തെഴുതിയിരിക്കുന്നത്. ഫേസ് ബുക്കില്‍ പിണറായി കത്ത് പോസ്റ്റ് ചെയ്തപ്പോള്‍ ചുവടെ വന്ന കന്റുകളേറെയും കളിയാക്കുന്നതായി.

കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്നതിന്റെ കാരണം കൃത്യമായി പുറത്തു വന്നതിനുശേഷം ഇത്തരത്തിലൊരു കത്തെഴുതിയതിനേയും  ശ്രീനാരായണഗുരുവിന്റെ കഴുത്തില്‍ കയറിട്ട് വലിച്ചതിനെക്കുറിച്ചും ഒക്കെ ഓര്‍മ്മിപ്പിച്ചാണ് കുറിപ്പുകള്‍.

കേരളത്തിന്റെ ടാബ്ലോയ്‌ക്ക് അനുമതി ലഭിക്കാത്തതിന്റെ പ്രധാന കാരണങ്ങളായി വിദഗ്ധസമിതി ചൂണ്ടി കാട്ടിയ പോരായ്മകളിവയാണെന്ന് പുറത്ത് വന്നിരിക്കുന്നു:

1) ടാബ്ലോയിലെ മോഡലിന്റെ രൂപകല്‍പ്പന അഥവാ ഡിസൈന്‍, സംസ്ഥാനം തെരഞ്ഞെടുത്ത ടൂറിസം@75 എന്ന ആശയത്തോട് ബന്ധപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി.

2) ആദ്യം സമര്‍പ്പിച്ച ഡ്രോയിങ്ങില്‍, ട്രാക്ടറിലും ട്രെയിലറിലുമുണ്ടായിരുന്ന ജടായു ശില്പങ്ങള്‍ ആവര്‍ത്തന വിരസതയുണ്ടാക്കുന്നുവെന്നും, മോഡല്‍ അവതരിപ്പിച്ചപ്പോള്‍, ഈ ശില്പങ്ങള്‍ ആനുപാതികമല്ലെന്നും സമിതി നിരീക്ഷിച്ചു.

3)നിറത്തിന്റെ കാര്യത്തിലും കേരളത്തിന് പിഴച്ചു. രാജ്പഥിനു യോജിക്കുന്ന വര്‍ണ്ണശബളമായ നിറത്തിനു പകരം, മങ്ങിയ സിമന്റ് കളറാണ് സ്വീകരിച്ചത്.

4) ടാബ്ലോയുടെ ട്രെയിലറിലുള്ള ഭാഗം ഫ്രോഗ്‌സ് ഐ വ്യൂവിനു പകരം ഈഗിള്‍സ് ഐ വ്യൂവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നു വച്ചാല്‍, നേരെ നിന്നു നോക്കിയാല്‍ കാണുന്നതിലുമുപരി, ഈ ടാബ്ലോ ആകാശവീക്ഷണകോണിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ്. കുറച്ചുകൂടി വിശദമാക്കിയാല്‍, രാജ്പഥിലെ ഗ്രൗണ്ടിലിരുന്നു പരേഡ് വീക്ഷിക്കുന്ന സുപ്രധാന വ്യക്തിത്വങ്ങള്‍ക്കും കാഴ്ചക്കാര്‍ക്കും ഇതിന്റെ ഭാഗികമായ ഒരു വശം മാത്രമേ കാണാന്‍ സാധിക്കൂ. കേരളത്തിനു പറ്റിയ ഏറ്റവും വലിയ സാങ്കേതിക അബദ്ധമായിരുന്നു ഇത്.

5) ഗുരുദേവന്റെയും ശങ്കരാചാര്യരുടെയും രൂപങ്ങള്‍ ഉള്‍പ്പെടുത്തിയെങ്കിലും, ടാബ്ലോയ്‌ക്കു മുന്‍പുള്ള ട്രാക്ടര്‍ ഉള്‍പ്പെടുന്ന ഭാഗത്തിന്റെ രൂപഘടന വളരെ അനാകര്‍ഷകമായിരുന്നെന്ന് സമിതി വിലയിരുത്തി. ചിട്ടയില്ലാത്ത അവതരണവും ചേര്‍ച്ചയില്ലാത്ത നിറസംയോജനങ്ങളും ടാബ്ലോ ഒഴിവാക്കാന്‍ കാരണമായി.

റിപ്പബ്ലിക് പരേഡിന്റെ സമയപരിമിതിയും സെലക്ഷനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഈ വര്‍ഷം വന്ന 56 നിശ്ചലദൃശ്യ നാമനിര്‍ദ്ദേശങ്ങളില്‍ 21 എണ്ണം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളം, ബംഗാള്‍, തമിഴ്‌നാട് എന്നിവയുടേത് മാത്രമല്ല, ഈ അന്തിമ പട്ടികയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളും കേന്ദ്രമന്ത്രിമാരും നേരിട്ട് നിര്‍ദ്ദേശിച്ച ടാബ്ലോകള്‍ പോലും വിദഗ്ധസമിതി തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു രാഷ്‌ട്രീയ വീക്ഷണകോണില്‍ എടുക്കുകയാണെങ്കില്‍, 2018, 2021 എന്നീ വര്‍ഷങ്ങളില്‍ കേരളത്തിന്റെ ടാബ്ലോ പരേഡില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016, 2017, 2019, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാളിന്റെ ടാബ്ലോയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ വര്‍ഷങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെയല്ലേ കേന്ദ്രത്തില്‍?

കര്‍ശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടി കടന്ന് പോകണം എന്നറിഞ്ഞു കൊണ്ട് തന്നെയാണ് കേരള സര്‍ക്കാര്‍ അലംഭാവത്തോടെ ടാബ്ലോ രൂപകല്‍പന നടത്തിയത്. എന്നിട്ട്, തള്ളിപ്പോയപ്പോള്‍ കേന്ദ്രത്തിന്റെ മുകളില്‍ കുറ്റം ചാരി വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.

ഓര്‍ക്കേണ്ടൊരു ചരിത്രമുണ്ട്. കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്ന 2009 മുതല്‍ 2014 വരെയുള്ള തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളില്‍, ബിജെപി ഭരിച്ചിരുന്ന പല സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ നിരവധി തവണ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. എന്നാല്‍, അന്ന് പ്രാദേശികതയുടെ പേര് പറഞ്ഞ് ആരും ഒച്ചപ്പാടുണ്ടാക്കിയിട്ടില്ല.

പ്രാദേശികതയുടെ പേരു പറഞ്ഞ് ദേശീയ ഐക്യത്തെ ശിഥിലീരിക്കാനുള്ള ശ്രമം ഇവിടെ വിലപ്പോവില്ല. കാരണം, ഈ മഹാരാജ്യത്ത് പ്രാദേശികതകള്‍ ഇഴ നെയ്താണ് ദേശീയത സൃഷ്ടിക്കപ്പെടുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം ഇനിയെങ്കിലും നല്ല തയ്യാറെടുപ്പോടെ ഇതിനെ സമീപിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.

Tags: Sree narayana guru
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവ ദർശനം അടയാളപ്പെടുത്തുന്ന ‘ശ്രീനാരായണ സ്മൃതി’; ശതാബ്ദിപതിപ്പ് നാളെ സര്‍സംഘചാലക് പ്രകാശനം ചെയ്യും

Article

തിരുവള്ളുവരും ശ്രീനാരായണ ഗുരുവും സനാതന ധര്‍മത്തിന്റെ പരമാചാര്യര്‍

Editorial

ഗുരുദേവനെതിരെ ഇടതു ജിഹാദ്

ശിവഗിരി തീര്‍ത്ഥാടനകാലത്തിന്റെ ഭാഗമായി നടന്ന ആറാട്ടുപുഴ വേലായുധപണിക്കരുടെ 200-ാം ജന്മദിന സമ്മേളനത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ആറാട്ടുപുഴ വേലായുധപണിക്കരുടെ പ്രവര്‍ത്തിയും ലക്ഷ്യവും ഗുരുദേവനിലൂടെ സഫലമായി: സ്വാമി സച്ചിദാനന്ദ

എറണാകുളത്ത് എബിവിപി നാല്‍പ്പതാം സംസ്ഥാന സമ്മേളനം ഗോവ ഗവര്‍ണര്‍  പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. സ്വാഗതസംഘം ജന. സെക്രട്ടറി അഡ്വ. എം.എ. വിനോദ്, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സ്വാഗതസംഘം ചെയര്‍മാന്‍ സി. ദാമോദരന്‍, സംസ്ഥാന അധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍  സമീപം
Kerala

ഗുരുദേവന്റെ ആത്മീയവശങ്ങള്‍ കേരളം വേണ്ടവിധം സ്വീകരിച്ചില്ല: പി.എസ്. ശ്രീധരന്‍പിള്ള

പുതിയ വാര്‍ത്തകള്‍

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies