Categories: India

ആഗോള രാഷ്‌ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്റെ ബോറിസ് ജോണ്‍സണ്‍

Published by

ന്യൂദല്‍ഹി: രാഷ്‌ട്രനേതാക്കളില്‍ ആഗോള തലത്തില്‍ ജനപ്രീതിയുടെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ നരേന്ദ്രമോദി തന്നെ. മോണിംഗ് കണ്‍ള്‍ട്ട് എന്ന ഡാറ്റ ഇന്‍റലിജന്‍സ് കമ്പനിയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരമാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.

പ്രതികരിച്ചവരില്‍ 71 ശതമാനവും മോദിക്ക് അനുകൂലമായി വോട്ട് ചെയ്തു. 21 ശതമാനം എതിരായി വോട്ട് ചെയ്തു. മോണിംഗ് കണ്‍സള്‍ട്ട് പിന്തുടരാന്‍ തുടങ്ങിയതിന് ശേഷം മോദിയുടെ അംഗീകാരത്തിന്റെ മതിപ്പ് ഏറ്റവുമധികം കുതിച്ചുയര്‍ന്നത് ദേശീയ തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച 2020 മെയ് മാസത്തിലാണ്. മോദിയുടെ മതിപ്പ് ഏറ്റവും കുറഞ്ഞത് 2021ലെ മാരകമായ രണ്ടാം കോവിഡ് തരംഗത്തിന്റെ നാളുകളിലാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ലഭിച്ചിരിക്കുന്നത് നെഗറ്റീവ് റേറ്റിംഗാണ്. മൈനസ് 43. ലോക് ഡൗണ്‍ കാലത്ത് പാര്‍ട്ടി നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബോറിസ് ജോണ്‍സനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു.  69 ശതമാനം പേരും ഇദ്ദേഹത്തെ തള്ളി. നെഗറ്റീവ് റേറ്റിംഗ് ഉള്ള മറ്റ് നേതാക്കള്‍ ഇവരാണ്- ബൈഡന്‍, കാനഡയിലെ ട്രൂഡോ, ബ്രസീലിന്റെ ജെയ് ര്‍ ബൊല്‍സനാരോ, ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണ്‍, തെക്കന്‍ കൊറിയയുടെ മൂണ്‍ ജെയ്-ഇന്‍, ആസ്‌ത്രേല്യയുടെ സ്‌കോട്ട് മോറിസണ്‍, സ്‌പെയിനിന്റെ പെഡ്രോ സാചെസ് എന്നിവര്‍.

പ്രായപൂര്‍ത്തിയായ വീട്ടുകാരുടെ ഏഴ് ദിവസത്തെ ശരാശരി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് തീരുമാനിക്കുന്നത്.

നേതാക്കളുടെ അംഗീകാരത്തിന്റെ റേറ്റിംഗ് ലിസ്റ്റ് താഴെ:

നരേന്ദ്രമോദി- 71 ശതമാനം

ആന്‍ഡ്രെസ് മാനുവല്‍ ലോപെസ് ഒബ്രഡോര്‍- 66 ശതമാനം

മരിയോ ഡ്രാഗി- 60 ശതമാനം

ഫൂമിയോ കിഷിഡ- 48 ശതമാനം

ഒലഫ് സ്‌കോള്‍സ്- 44 ശതമാനം

ജോ ബൈഡന്‍- 43 ശതമാനം

ജസ്റ്റിന്‍ ട്രൂഡോ- 43 ശതമാനം

സ്‌കോട്ട് മോറിസണ്‍- 41 ശതമാനം

പെഡ്രോ സാഞ്ചെസ്- 40 ശതമാനം

മൂണ്‍ ജെയ് ഇന്‍- 38 ശതമാനം

ബൊല്‍സനാരോ- 37 ശതമാനം

ഇമ്മാനുവല്‍ മാക്രോണ്‍- 34 ശതമാനം

ബോറിസ് ജോണ്‍സണ്‍- 26 ശതമാനം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക