കൊല്ലം: കൊവിഡ് വ്യാപനം കൂടുന്നതിന് ആര്ടിപണ്ടിസിആര് ഫലം വൈകുന്നതും കാരണമാകുന്നതായി ആക്ഷേപം. ഫലം ലഭിക്കാന്‍ രണ്ടുദിവസവും ചിലപ്പോള്‍ മൂന്നുദിവസവുംവരെ സമയമെടുക്കുകയാണ്.
നേരത്തേ ഫലമറിയാന്‍ ഉപയോഗിച്ചിരുന്ന ഐസിഎംആര്‍, ലാബ് സിസ് എന്നീ പോര്‍ട്ടലുകള്‍ കൃത്യമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അക്ഷയകേന്ദ്രം മുഖേന ഫലം ലഭിച്ചിരുന്നത് സാങ്കേതിക കാരണത്താല്‍ ഇല്ലാതായി. സ്രവമെടുക്കുമ്പോള്‍ നല്കുന്ന ഐഡി ഉപയോഗിച്ച് പലര്‍ക്കും ഇതില്നോക്കി ഫലം കണ്ടെത്താനുള്ള സാങ്കേതിക പരിജ്ഞാനവുമില്ല. മൊബൈല്‍ഫോണില്‍ സന്ദേശമായും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് മുഖേനയും പോസിറ്റീവ് ആകുന്നവര്‍ക്ക് വിവരം നല്കിയിരുന്നതും നിലച്ചു. താലൂക്കാശുപത്രികളില്‍ സ്രവപരിശോധന നടത്തി ഫലം നല്‍കിയിരുന്നത് നേരത്തേ അവസാനിപ്പിച്ചിരുന്നു. സ്രവം ശേഖരിച്ച് മെഡിക്കല്‍കോളേജിലെ ലാബിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഉച്ചവരെ ശേഖരിക്കുന്ന സ്രവം ഉച്ചകഴിഞ്ഞാണ് ഇവിടെ എത്തിക്കുക. പിറ്റേന്നാണ് പരിശോധന നടത്തുക. ഫലം ലഭിക്കാന്‍ ആറുമണിക്കൂറെടുക്കും.
സ്രവംശേഖരിച്ച കേന്ദ്രത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഫലംകിട്ടുന്നത് അന്ന് വൈകിട്ടോ പിറ്റേന്നോ ആയിരിക്കും. ഇതിന്റെ പ്രിന്റ് എടുത്താണ് കൊടുക്കേണ്ടത്. സ്രവം നല്‍കിയയാള്‍ ഇത് വാങ്ങാന്വന്നാല് മാത്രമേ പരിശോധനാഫലം കൊടുക്കൂ. പോസിറ്റീവായ ആളെ അക്കാര്യം ഉടന്‍ അറിയിക്കാന്‍ സംവിധാനമില്ല. ഫലമറിയാതെ പോസിറ്റീവായ ആള് സ്വയം നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങിനടക്കുന്നതും യാത്രചെയ്യുന്നതും രോഗവ്യാപനത്തിലേക്ക് നയിക്കും. പോസിറ്റീവായാല്‍ അറിയിപ്പ് കിട്ടിയിരുന്ന സംവിധാനം നിലച്ചതറിയാതെ അത് കിട്ടാത്ത സാഹചര്യത്തില്‍ നെഗറ്റീവാണെന്ന് ധരിക്കുന്നവരും അദികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: