കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ച്ചത്തേയ്ക്ക് മാറ്റി. അവധി ദിനമായ നാളെ രാവിലെ 10.15ന് കോടതി പ്രത്യേക സിറ്റിങ് നടത്തി കേസ് പരിഗണിക്കും. കേസില്‍. പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് കേസ് ശനിയാഴ്ച്ചത്തേയ്ക്ക് മാറ്റിവെയ്ക്കുക.
ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുള്ള പ്രതികള്‍ സമാന ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസിലെ വിഐപി എന്ന് പരാമര്‍ശമുള്ള ശരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ കൊലപാതക കുറ്റം കൂടി ചുമത്തി ഗുരുതര വകുപ്പുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന വകുപ്പ് കൂടി ഉള്‍പ്പെടുത്തിയത്.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കള്ളക്കേസാണെന്നുമാണ് ദിലീപടക്കമുള്ള പ്രതികള്‍ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദിക്കുന്നത്. എന്നാല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേര്‍ത്തതെന്നുമാണ് പ്രോസിക്യൂഷന് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: