ചേര്‍ത്തല : സംസ്ഥാനത്ത് ലൗ ജിഹാദും, ലാന്‍ഡ് ജിഹാദും വര്‍ദ്ധിക്കുകയാണെന്ന് ആര്‍എസ്എസ് മുതിര്‍ന്ന കാര്യകര്‍ത്താവും മുന്‍ അഖില ഭാരതീയ കാര്യകാരി അംഗവുമായ എസ്. സേതുമാധവന്. മാനവ സേവ പ്രതിഷ്ഠാന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായികള്‍ക്കും പ്രോഫഷണല്സിനും വേണ്ടി സായാഹ്ന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശത്ത് നിന്നെത്തിയ സകല മതങ്ങളെയും രണ്ട് കൈ നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഭാരതം എന്നും സ്വീകരിച്ചിട്ടുളളത്. എന്തിനേയും സ്വാംശീകരിക്കുവാന്‍ നമ്മുടെ സംസ്കാരത്തിന് കഴിയും. പക്ഷേ പാശ്ചാത്യ സംസ്കാരത്തില്‍ സഹവര്‍ത്തിത്വമില്ല. അത് മാത്സര്യത്തിലധിഷ്ഠിതമാണ്. അത്തരമാള്ക്കാര്ക്ക് നമ്മുടെ സമൂഹത്തില്‍ ശക്തി വര്‍ദ്ധിച്ചപ്പോഴാണ് ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ബിസിനസ് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങള്‍ ഇവിടെയും കണ്ട് തുടങ്ങിയത്. അതിനാല്‍ മതപരമായ വിവേചനങ്ങളും അസ്വാരസ്യങ്ങളും ഇല്ലാതാക്കാന്‍ മൂല്യബോധത്തോടെയുള്ള വാണിജ്യ-വ്യവസായങ്ങള്‍ ശക്തി പ്രാപിക്കണം. അതിനായി എത് മതസ്ഥരെങ്കിലും ദേശീയ കാഴ്ചപ്പാടോടെ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എം.ഡി. ശശികുമാര്‍ അദ്ധ്യക്ഷനായി. കെ.ആര്. സുബ്രഹ്മണ്യന്, സിനീഷ് മാധവന് അഡ്വ.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: