ചെന്നൈ: പഞ്ചാബില്‍ പ്രധാനമന്ത്രി മോദിയുടെ സുരക്ഷാ വീഴ്ചയെച്ചൊല്ലി ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെതിരെ നടത്തിയ മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന് സിദ്ധാര്‍ത്ഥിന് തമിഴ്നാട് പോലീസ് സമന്‍സ് അയച്ചു. ഹൈദരാബാദ് പോലീസ് നല്കിയ പരാതിയെ തുടര്‍ന്നാണ് താരത്തിന് സമന്‍സ് അയച്ചതെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവല്‍ വ്യക്തമാക്കി. സിദ്ധാര്‍ത്ഥിനെതിരെ ക്രിമിനല്‍ നടപടിയെടുക്കില്ലെന്നും നിയമോപദേശം അനുസരിച്ച് മാനനഷ്ടത്തിന് മാത്രമേ നടപടിയുണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു.
‘ഹൈദരാബാദ് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടന് സിദ്ധാര്‍ത്ഥിന്റെ മൊഴി രേഖപ്പെടുത്താന്‍ ഞങ്ങള്‍ സമന്‍സ് അയച്ചിട്ടുണ്ട്. നിയമാഭിപ്രായം അനുസരിച്ച് മാനനഷ്ടത്തിന് മാത്രമേ നടപടിയെടുക്കൂ, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ കഴിയില്ല’, ചെന്നൈ കമ്മീഷണര്‍ പറഞ്ഞു.
നേരത്തെ ജനുവരി 12ന് നടന് സിദ്ധാര്‍ത്ഥിനെതിരെ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ കുറിച്ച് ട്വീറ്റ് ചെയ്തതിന് ഐടി ആക്ട് സെക്ഷന്‍ 67, ഐപിസി സെക്ഷന്‍ 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) എന്നിവ പ്രകാരം ഹൈദരാബാദ് സൈബര്‍ പോലീസ് കേസെടുത്തിരുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ കഴിഞ്ഞ ദിവസം സെയ്ന നെഹ് വാള് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് തമിഴ് നാടന്‍ സിദ്ധാര്‍ത്ഥിന്റെ ലൈംഗികച്ചുവയുള്ള പരാമര്‍ശം. സെയ്ന നെഹ് വാളിനെ സിദ്ധാര്‍ത്ഥ് അഭിസംബോധന ചെയ്തത് ‘സട്ടില്‍ കോകിലെ ലോക ചാമ്പ്യന്‍’ എന്നാണ്. ഷട്ടില്‍ കോക്ക് എന്ന പദത്തില്‍ അല്പം മാറ്റം വരുത്തിയാണ് പരിഹാസച്ചുവയുള്ള ‘സട്ട്ല്‍ കോക്’ എന്ന പ്രയോഗം. കോക് എന്നാല്‍ ആണുങ്ങളുടെ ലൈംഗികാവയവം എന്നാണര്‍ത്ഥം. സട്ട്ല്‍ എന്നല്‍ സൂക്ഷ്മമായത്, നിഗൂഢമായത് എന്നെല്ലാം അര്‍ത്ഥം വരും. മോദിയോടുള്ള വിരോധം മൂലം ഇന്ത്യയുടെ ലോകചാമ്പ്യനായ വനിതാ താരത്തെ ഇത്രയും തരംതാണ രീതിയില്‍ അഭിസംബോധന ചെയ്തത് സൈബര്‍ലോകത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ചീത്തവിളിച്ചുകൊണ്ട് നൂറുകണക്കിന് സന്ദേശങ്ങളാണ് ഇതിന് പ്രതികരണമായി വന്നത്.
‘രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ ഒരു രാജ്യത്തിനും സുരക്ഷിതമെന്ന് അവകാശപ്പെടാനാവില്ല. അരാജകവാദികള് പ്രധാനമന്ത്രി മോദിയ്ക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത രീതിയില്‍ ഞാന്‍ അധിക്ഷേപിക്കുന്നു,’- ഇതായിരുന്നു സെയ്ന നെഹ് വാള് ജനവരി അഞ്ചിന് നടത്തിയ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: