ന്യൂദല്‍ഹി: എന്‍ജിഒ സംഘടനയായ അമേരിക്കന്‍ ഫെഡറേഷന് ഓഫ് മുസ്ലിംസ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഫ് എം ഐ) ചാരിറ്റബിള്‍ ട്രസ്റ്റിന് വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കി. അനധികൃത കൂട്ട മതപരിവര്‍ത്തനം, സിഎഎ വിരുദ്ധപ്രക്ഷോഭത്തിന് ഫണ്ട് നല്കല് എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ജിഒ സംഘടനയായ എ എഫ് എം ഐയ്ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള എഫ് സിആര്‍എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്.
യുകെയിലെ അല്‍-ഫല ട്രസ്റ്റില്‍ നിന്നും 19 കോടിയോളം രൂപ ഈ എന്‍ജിഒയ്ക്ക് ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അനധികൃത ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംഘടന ഫണ്ട് ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യമായി ഈ സംഘടനയ്ക്കെതിരെ കൂട്ട മതപരിവര്‍ത്തനം നടത്തുന്നതായുള്ള പരാതി ഉയര്‍ന്നത് 2021 ജൂലായിലാണ്.
ഈ എന്‍ജിഒയുടെ ഗുണഭോക്താക്കളായ അബ്ദുള്ള ഫെഫ്ഡവാല, മുസ്തഫ താനാവാല എന്നിവര്‍ക്ക് വഡോദര പൊലീസ് നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ രണ്ടുപേരും എഎഫ് എം ഐ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായ സലാഹുദ്ദീന് ഷെയ്ഖിന് 2016നും 2021നും ഇടയില്‍ ഹവാല പണം അയച്ചിരുന്നു.
2021 ജൂലായില്‍ വഡോദര പൊലീസീന്റെ പ്രത്യേക അന്വേഷണ സംഘം വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഈ ട്രസ്റ്റിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഷെയ്ഖിനെതിരെ അനധികൃത പരിവര്‍ത്തനം നടത്തിയതിന് കേസെടുത്തിരുന്നു. യുകെയിലെ അല്‍ ഫല ട്രസ്റ്റില്‍ നിന്നും ലഭിച്ച 19 കോടി രൂപയുടെ വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചതായും കണ്ടെത്തി.
അല്‍ ഫല ട്രസ്റ്റിന്റെ ഫെഫ്ദവാലയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. ഇയാല്‍ ദുബായ് വഴി 60 കോടി രൂപയുടെ ഹവാല പണമിടപാട് നടത്തിയ കേസില്‍ സഹകുറ്റവാളിയാണ്. ദുബായില്‍ നിന്നുള്ള മറ്റൊരു കുറ്റവാളിയായ താനാവാലയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവര്‍ രണ്ടു പേരും ഹാജരായില്ല. പിന്നീടാണ് പൊലീസ് ഈ രണ്ടു പേര്‍ക്കുമെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായി വഡോദര പൊലീസ് കമ്മീഷണര്‍ ഡി.എസ്. ചൗഹാന് അറിയിച്ചു. ‘സവിശേഷമായ സാമൂഹ്യപ്രവര്ത്തനങ്ങള്ക്കോ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി എത്തുന്ന പണം ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്. മതപരിവര്‍ത്തനം, പള്ളി പണിയല്‍, കശ്മീരില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തികള്‍ക്ക് ഫണ്ട് നല്കല്… തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഇതാണ് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം ഈ ട്രസ്റ്റിന്റെ എഫ്സിആര്‍എ രജിസ്ട്രേഷന് റദ്ദാക്കാന്‍ കാരണമായത്,’- ഡി.എസ്. ചൗഹാന് പറയുന്നു. 2021 നവമ്പര്‍ 24ന് 1860 പേജുള്ള കുറ്റപത്രവും തയ്യാറാക്കി. ഫെഫ്ഡവാലയും താനവാലയും കേസില്‍ കുറ്റവാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: