ന്യൂദല്‍ഹി: തമിഴര്‍ക്ക് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ശ്രീലങ്കന്‍ ഭരണഘടനയിലെ 13ാം ഭേദഗതി നടപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട ശ്രീലങ്കയിലെ തമിഴ് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
ശ്രീലങ്കയിലെ വടക്ക് കിഴക്കന്‍ പ്രദേശത്തെ തമിഴ് രാഷ്ട്രീയക്കാരാണ് കത്തെഴുതിയിരിക്കുന്നത്. ചൊവ്വാഴ്ച തമിഴ് എംപിമാര്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ ഗോപാല്‍ ബാഗ്ലേയെ കണ്ടു. ശ്രീലങ്കയിലെ തമിഴ് വംശജരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഇന്ത്യ സഹായിക്കണമെന്നാവശ്യപ്പെടുന്ന പ്രധാനമന്ത്രിക്കുള്ള ഏഴ് പേജുള്ള കത്ത് അവര്‍ കൈമാറി.
ഭരണഘടനയുടെ 13ാം ഭേദഗതി പ്രകാരം തമിഴ് സമൂദായത്തിന് ശ്രീലങ്കയിലെ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വാധീനം ലഭിക്കും. ഒപ്പും അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ലഭിക്കും. ഈ ഭേദഗതി ഇതുവരെ ശ്രീലങ്ക നടപ്പാക്കിയിട്ടില്ല. തമിഴ് തോക്കളായ തമിഴ് നാഷണല്‍ അലയന്‍സ് നേതാവ് ആര്. സംപന്തനാണ് സംഘത്തെ നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: