Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഡ്ഢിത്തങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും പര്യായമായി രാഹുല്‍ ഗാന്ധി

വിവരക്കേടിന്റെ ഘോഷയാത്ര നടത്തിയ രാഹൂല്‍ഗാന്ധിയാണ് നിസാരവും തെറ്റായതുമായ കാര്യങ്ങളുടെ പേരില്‍ നരേന്ദ്രമോദിയെപോലെ ലോകം അംഗീകരിച്ച നേതാക്കളെ ആക്ഷേപിക്കുന്നത്

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jan 19, 2022, 11:22 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന വട്ടപ്പേരില്‍ വിളിച്ചപ്പോള്‍ ദേശീയ നേതാവിനെ അങ്ങന വിളിക്കാമോ എന്ന് ചിലരെങ്കിലും ചോദിച്ചു. ഏതായാലും കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലേ, നരേന്ദ്രമോദിയുടെ എതിരാളിയല്ലേ. എന്നൊക്കെ പറഞ്ഞവരും പിന്നീട് തിരുത്തി്. വിഡ്ഢി, അല്പന്‍, ശുംഭന്‍, കിളിപോയവന്‍  ….തുടങ്ങിയ വിശേഷണങ്ങള്‍പോലും കുറവ് എന്ന് കോണ്‍ഗ്രസുകാര്‍ പോലും പറയുന്ന തരത്തിലായി കാര്യങ്ങള്‍. വ്യാജ ആരോപണങ്ങള്‍ക്കും  വിഡ്ഢിത്തങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും പര്യായമായി മാറി രാഹുല്‍ ഗാന്ധി എന്ന പേര്.

ഏറ്റവും പുതിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ്.  ലോക സാമ്പത്തിക ഫോറത്തില്‍ പ്രസംഗത്തിനിടെ അല്പസമയം മോദി നിശബ്ദത പാലിച്ചത്,വലിയ കാര്യമായിട്ടാണ് അവതരിപ്പിച്ചത്‌. പ്രസംഗം  നോക്കി വായിക്കാന്‍ സഹായിക്കുന്ന ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതു മൂലമെന്ന ധാരണയിലായിരുന്നു രാഹുല്‍  ട്വീറ്റ്. ‘ഇത്രയ്‌ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാന്‍ സാധിക്കുന്നില്ല’; എന്ന ട്വീറ്റ് വൈറലുമായി.. കളപെറ്റന്നു കേട്ട് രാഹുല്‍ എടുത്ത കയറില്‍ വട്ടം പിടിക്കാന്‍ മോദി വിരോധികളായ പലരും ആവേശം കാട്ടി.  മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന മട്ടില്‍ വിഡിയോ പ്രചരിച്ചു.

പിന്നീട് സത്യം ലോകം അറിഞ്ഞു.  ടെലിപ്രോംപ്റ്ററിന്റെ പ്രശ്‌നം ആയിരുന്നില്ല, ലോക സാമ്പത്തിക ഫോറം സംഘാടകകര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് പ്രസംഗം നിര്‍ത്താന്‍  കാരണം എന്ന്. നിശ്ചിത സമയത്തു തന്നെ മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്തു തുടങ്ങി. വെര്‍ച്വല്‍ സമ്മേളനത്തില്‍ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തിയിരുന്നില്ല.

മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂര്‍ത്തിയായിട്ടില്ല എന്ന്  ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാള്‍ മോദിയോടു പറയുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം. അപ്പോഴാണ് മോദി, ഇയര്‍ഫോണ്‍ ചെവിയില്‍ വയ്‌ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേള്‍ക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്.   പ്രസംഗം നിര്‍ത്തി. തുടര്‍ന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. . തുടര്‍ന്നു വീണ്ടും പ്രസംഗിക്കുകയും ചെയ്തു.

 ഇതിനെയാണ് പ്രധാനമന്ത്രിയെ ആക്ഷേപിക്കാനുള്ള വ്യാജപ്രചാരണ സാമഗ്രിയായി രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതുമുതല്‍ രാഹുല്‍ ഗാന്ധിയുടെ അബദ്ധങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം.

അമേരിക്ക സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം ഓര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെടുകയും 546 സീറ്റുകള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. .ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തപ്പോളാണ് രാഹുല്‍ ഗാന്ധി, ലോകസഭയിലെ തിരഞ്ഞെടുക്കപ്പെട്ട മൊത്തം ജനപ്രതിനിധികളുടെ എണ്ണം  543ന് പകരം 546 ആണെന്ന് പറഞ്ഞ് വിഡ്ഢി ആയത്.

ബംഗളൂരുവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച സബ്‌സിഡി ഭക്ഷണശാലയായ ‘ഇന്ദിരാ കാന്റീന്‍ ‘ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്  ‘അമ്മ’ കാന്റീനെന്നായിരുന്നു. തമിഴ് നാട്ടിലെ സബസിഡി ഭക്ഷണ ശാലയായിരുന്നു ‘അമ്മ കാന്റീന്‍’

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെ പരാമര്‍ശിച്ച് മധ്യപ്രദേശില്‍ വനിതാ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ രണ്ട് ഹിന്ദി വാക്കുകള്‍   തെറ്റായി പറഞ്ഞതിന് രാഹുല്‍ ഗാന്ധിക്ക് വലിയ നാണക്കേടാണ് നേരിടേണ്ടി വന്നത്.’ബലാല്‍ക്കാര്‍’ (ബലാത്സംഗം) എന്നതിന് പകരം ‘ഭ്രഷ്ടാചാര്‍്’ (അഴിമതി) എന്നായണ് മെഴിഞ്ഞത്.  

ചത്ത പശുവിന്റെ തോലുരിച്ചതിന് ഒരു കൂട്ടം ഗ്രാമവാസികള്‍ മര്‍ദ്ദിച്ച  ദളിത് യുവാവിനെ കാണാന്‍ ഉനയിലെ പാദേശിക ആശുപത്രിയില്‍ എത്തിയെ  രാഹുല്‍ ഗാന്ധി ഒരു സ്ത്രീയെ ആലിംഗനം ചെയ്തു. മോഷണം, തട്ടിപ്പ് തുടങ്ങി നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന യുവതിക്ക് പരുക്കേറ്റവരുമായി പുലബന്ധം ഇല്ലായിരുന്നു എന്ന് പിന്നാടാണറിഞ്ഞത്.

‘രാജ്യത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗുജറാത്ത് മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഗുജറാത്തിലെ സ്ത്രീകളാണ്’ എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍  പറഞ്ഞതിന്റെ  തെറ്റ് പോലും മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. ഗുജറാത്തി സ്ത്രീകളുടെ സംരംഭകത്വ മനോഭാവത്തെ പുകഴ്‌ത്താനാണ്  യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്, എന്നിരുന്നാലും, ഗുജറാത്തി സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശമായി അത് മാറി.

മുംബൈയിലെ നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെ, ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് മൈക്രോസോഫ്റ്റ് മുതലാളിയായിട്ടാണ്അവതരിപ്പിച്ച് സ്വയം അവഹേളിതനായി. നാക്ക് പിഴച്ചതാണോ അതോ മനപ്പൂര്‍വ്വമാണോ എന്ന് വ്യക്തമല്ല, പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു, സ്റ്റീവ് ജോബ്‌സ് ഒരിക്കലും മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഇരുന്നിട്ടില്ല.

ഇത്തരത്തില്‍ വിവരക്കേടിന്റെ ഘോഷയാത്ര നടത്തിയ രാഹൂല്‍ഗാന്ധിയാണ് നിസാരവും തെറ്റായതുമായ കാര്യങ്ങളുടെ പേരില്‍ നരേന്ദ്രമോദിയെപോലെ ലോകം അംഗീകരിച്ച നേതാക്കളെ ആക്ഷേപിക്കുന്നത്. .

Tags: narendramodiRahul Gandhiപി ശ്രീകുമാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി: ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

Kerala

കെ.സി.വേണുഗോപാല്‍ പരാജയം, കേരളത്തിലെ കോണ്‍ഗ്രസ് കലഹത്തില്‍ നേരിട്ടിടപെട്ട് രാഹുല്‍ ഗാന്ധി

India

രാഹുൽ ഇന്ത്യൻ പൗരനോ , അല്ലയോ ? അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാർ ; തീരുമാനം ആഭ്യന്തരമന്ത്രാലയത്തിന് വിട്ട് കോടതി

India

ഇൻഡി സഖ്യവും പാകിസ്ഥാനും രണ്ട് ശരീരങ്ങളും ഒരു ആത്മാവും പോലെ ; പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകിയതിനെ വിമർശിച്ച് ബിജെപി 

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

പുതിയ വാര്‍ത്തകള്‍

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

ബലൂചിസ്ഥാനിൽ നമ്മുടെ സൈനികർ കുടുങ്ങിക്കിടക്കുന്നു , ഷെഹ്ബാസ് ഇതൊന്നും അറിയുന്നില്ലേ ? പാർലമെൻ്റിൽ നാണം കെട്ട് പാക് പ്രധാനമന്ത്രി

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

നീല കവറില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഈ മരുന്നുകള്‍ ഇനി തരൂ, ഇതാണതിനു കാരണം

ഹോട്ടലുകള്‍ക്കെതിരെ പരാതിയുണ്ടെന്ന വ്യാജേന ‘ഭക്ഷ്യ സുരക്ഷാ ഓഫീസര്‍’ വിളിക്കും, മൈന്‍ഡ് ചെയ്യേണ്ട!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies