പാള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് 31 റണ്‍സ് തോല്‍വി. 297 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 265 റണ്‍സേ നേടാനായുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംമ്പ ബാവുമ്മ, റാസി വാന്‍ ഡെര്‍ ഡുസന് എന്നിവരുടെ സെഞ്വറികളുടെ മികവില്‍ 50 ഓവറില്‍ നാലു വിക്കറ്റിന് 296 റണ്‍സ് എടുത്തു. വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ഷാര്‍ദുല്‍ താക്കുര്‍ എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ധവാന് 84 പന്തില്‍ 10 ബൗണ്ടറികളുടെ മികവില്‍ 79 റണ്‍സ് നേടി. വിരാട് കോഹ്ലി 63 പന്തില്‍ 51 റണ്‍സ് എടുത്തു. ഷാര്‍ദുല്‍ താക്കുര്‍ റണ്‍സുമായി 50 കീഴടങ്ങാതെ നിന്നു.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (12) ഋഷഭ് പന്ത് (16), ശ്രേയസ് അയ്യര്‍ (17) വെങ്കിടേഷ് അയ്യര്‍ (2) അശ്വിന് (7) എന്നിവര്‍ അനായാസം കീഴടങ്ങി. ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായെങ്കിലും ക്യാപ്റ്റന്‍ ടെംമ്പ ബാവുമ്മയും റാസി വാന്‍ ഡെര്‍ ഡുസാനും പൊരുതി നിന്ന് സെഞ്ചുറി നേടിയതോടെ അവര്‍ മികച്ച സ്കോറിലെത്തി. തകര്‍ത്തടിച്ച റാസി വാന്‍ ഡെര്‍ ഡുസന് 96 പന്തില്‍ 129 റണ്‍സുമായി അജയ്യനായി നിന്നു. ഒമ്പത് ഫോറും നാലു സിക്സറുകളും റാസിയുടെ ബാറ്റില്‍ നിന്ന് വേലിക്കെട്ട കടന്നുപോയി. ക്യാപ്റ്റന്‍ ടെംമ്പ ബാവുമ്മ 143 പന്തില്‍ എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 110 റണ്‍സ് കുറിച്ചു. നാലാം വിക്കറ്റില്‍ ബാവുമ്മയും റാസി വാന്‍ ഡെര്‍ ഡുസനും 204 റണ്‍സ് കൂ്ട്ടിച്ചേര്‍ത്തു.
ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായി. ഓപ്പണര്‍ ജനേമാന്‍ മലാന് ആറു റണ്‍സിന് കീഴടങ്ങി. പേസര്‍ ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മലാന്റെ ക്യാച്ചെടുത്തു. മലാന് പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സ് മാത്രം. പരിചയസമ്പന്നനായ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് 27 റണ്‍സിന് പുറത്തായി. സ്പിന്നര്‍ അശ്വിന്റെ പന്തില്‍ ഡിക്കോക്കിന്റെ സ്റ്റമ്പ് തെറിച്ചു. 41 പന്തില്‍ രണ്ട് ബൗണ്ടികളുടെ മികവിലാണ് ഡിക്കോക്ക് 27 റണ്‍സ് എടുത്തത്. പിന്നാലെ എത്തിയ എയ്ഡന്‍ മാര്‍ക്രം അനായാസം ബാറ്റ് താഴ്ത്തി. പതിനൊന്ന് പന്തില്‍ നിന്ന് നാലു റണ്‍സ് നേടി. വെങ്കിടേഷ് അയ്യരുടെ ത്രോയില്‍ മാര്‍ക്രം റണ്‍ ഔട്ടായി. മൂന്ന് വിക്കറ്റുകള്‍ വീഴുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 68. പിന്നീട് റാസി വാന്‍ ഡെര്‍ ഡുസനും ടെംമ്പ ബാവുമ്മയും പിടിച്ചുനിന്നതോടെ ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ നേടി. ഇന്ത്യയുടെ ഉപനായകനും പേസറുമായ ജസ്പ്രീത് ബുംറ പത്ത് ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്പന്നിവര് രവിചന്ദ്രന്‍ അശ്വിന് ഒരു വിക്കറ്റ് എടുത്തു. ടോസ്് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: