തിരുവനന്തപുരം: ശ്രീലങ്കയുടെ ഓണററി കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം കേരളത്തില്‍ പുനരാരംഭിക്കുന്നു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരുവനന്തപുരത്ത് നിര്‍വഹിക്കും.
2014ഫെബ്രുവരി 26 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ഓണററി കോണ്‍സലായി ബിജു കര്ണന് നിയമിതനായി. സ്പിരിച്വല്‍ ടൂറിസം കോറിഡോര്‍, വ്യവസായ വാണിജ്യ മേഖലയിലും മത്സ്യ ബന്ധന മേഖലയിലും വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും ബിജുകര്ണന് പറഞ്ഞു. ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ മന്ത്രി തലത്തിലും ഉദ്യോഗസ്ഥതലത്തിലും നടത്തിയതായും അദേഹം വ്യക്തമാക്കി.
ഉദ്ഘാടന യോഗത്തില്‍ ശ്രീലങ്കന്‍ ടൂറിസം മന്ത്രി പ്രസന്ന രണതുംഗ പങ്കെടുക്കും. പ്രതിപക്ഷനേതാവ് വി.ഡി സതീശന്, ഡോ. ശശി തരൂര്‍ എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി, കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എ, ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഡോ. ഡി. വെങ്കിടേശ്വരന് ,എ.ജയപ്രകാശ് ഡോ.കെ.റ്റി.വര്‍ക്കി എന്നിവരും എത്തിച്ചേരുമെന്ന് ബിജുകര്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: