ന്യൂദല്‍ഹി : കേരളത്തിലെ കോവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളില്‍ 23652 പേര്‍ക്ക് വിതരണം ചെയ്തതായി സംസ്ഥാനം. സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് കേരളം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് മരണ നഷ്ടപരിഹാരത്തിനായി 27,274 പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 178 അപേക്ഷകള്‍ നിരസിച്ചു. 891 അപേക്ഷകള്‍ മടക്കിയതായും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേരളം വ്യക്തമാക്കിയത്.
അതേസമയം ജനുവരി 10 വരെയുള്ള സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ അപേക്ഷ നല്‍കിയതില്‍ എണ്‍പത് ശതമാനം പേര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തെന്നും കണക്കുകളില്‍ പറയുന്നുണ്ട്. കേരളത്തിലെ കോവിഡ് നഷ്ടപരിഹാര വിതരണം പരിതാപകരമെന്ന് അടുത്തിടെ ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ ബെഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് കേരളം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍ സംസ്ഥാനത്തെ നഷ്ടപരിഹാര വിതരണം സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക ഗ്രൂപ്പുകളിലൂടേയും നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദ്ദേശം നല്‍കിയെന്നും കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മമമമമമമമമമമമമമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: