ആലപ്പുഴ: ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ വിളിക്കാം. ഫോണ്‍: 9497910100.
ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മറ്റ് വലിയ കടകള്‍ എന്നിവിടങ്ങളില്‍ 25 സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന ക്രമത്തില്‍ തിരക്കുകള്‍ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിച്ച് കടകള്‍ക്കുള്ളില്‍ പ്രവേശിപ്പിക്കണം. ഇവര്‍ക്കാവശ്യമായ സാനിറ്റൈസര്‍ കടയുടമ സൗജന്യമായി നല്‍കണം. ശരീരോഷ്മാ വ് പരിശോധിച്ച് പേരുവിവരങ്ങള്‍ സൂക്ഷിക്കണം.
ജിമ്മുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ഹോട്ടലുകളിലെ പാര്‍ട്ടി ഹാളുകളുടെ പ്രവര്‍ത്തനം എന്നിവ അനുവദിക്കില്ല. ഹോട്ടലുകളില്‍ ഇരുത്തിയുള്ള ഭക്ഷണ വിതരണം കൃത്യമായി സാമൂഹ്യ അകലം പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: