ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നാശം വിതച്ച് ചുഴലിക്കാറ്റുകള്‍. 3028 വീടുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു. മേഖലയിലെ വൈദ്യുതി ഗ്രിഡുകളെ കാറ്റ് ബാധിച്ചതിനാല്‍ വൈദ്യുതി മുടങ്ങി. ഏഴായിരത്തോളം വീടുകളില്‍ വൈദ്യുതി ലഭിക്കുന്നില്ലെന്നാണു കണക്ക്. നാശനഷ്ടങ്ങളുണ്ടായെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നാലുപേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. കാറ്റിന്റെ ശക്തി ഇപ്പോള്‍ ശമിച്ച നിലയാണെന്നും അപകടാവസ്ഥ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസിന്റെ കിഴക്കന്‍ തീരങ്ങളില്‍ ശക്തമായ മഴപ്പെയ്ത്തും മഞ്ഞുപെയ്ത്തും സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണു ചുഴലിക്കാറ്റുകള്‍ ഉടലെടുത്തതെന്ന് യുഎസ് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. ശക്തമായ ശീതതരംഗം ഈയിടങ്ങളില്‍ നിലവിലുണ്ട്. ഇഎഫ്2 വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റുകളാണ് ഫ്ളോറിഡയില്‍ വീശിയടിച്ചത്. മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്ററോളം വേഗം കാറ്റു കൈവരിച്ചിരുന്നു. മുപ്പതോളം മൊബൈല്‍ കേന്ദ്രങ്ങള്‍ കാറ്റില്‍ തകര്‍ന്നെന്നും ഇതിനാല്‍ ടെലികോം സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായും നാഷനല്‍ വെതര്‍ സര്‍വീസസ് ഡാമേജ് സര്‍വേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: