ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന സൂര്യനമസ്‌കാര പരിപാടിയില്‍ സര്‍വകലാശാലകളും കോളേജുകളും പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി). റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും യുജിസി മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, ധീരതയ്‌ക്കുള്ള അവാര്‍ഡുകള്‍, നമ്മുടെ സായുധ സേനയുടെ വിജയങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള നാടകങ്ങള്‍, സംവാദം, ക്വിസ്, ഉപന്യാസ-രചന മത്സരങ്ങള്‍, ക്ലാസ് പ്രോജക്ടുകള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണം.
ദേശീയ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് രാജ്യത്തുടനീളം റിപ്പബ്ലിക് ദിനത്തില്‍ സൂര്യ നസ്‌കാര പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ത്രിവര്‍ണ പതാകയ്‌ക്ക് മുന്നില്‍ സംഗീത സൂര്യനമസ്‌കാരപരിപാടി ചെയ്യുന്നുണ്ട്. ഈ സമയത്ത് വിദ്യാര്‍ഥികള്‍ കലാലയങ്ങളില്‍ സൂര്യനമസ്‌കാരം ചെയ്യണമെന്ന നിര്‍ദേശമാണ് യു.ജി.സി നല്‍കിയിരിക്കുന്നത്. 30 സ്ഥലങ്ങളില്‍ 30,000 സ്ഥാപനങ്ങളും മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന പരിപാടിയാകും നടക്കുക.
രാജ്യത്ത് 75-ാം റിപ്പബ്ലിക് ദിനാഘോഷമാണ് നടക്കാന്‍ പോകുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ രാജ്യമെമ്പാടും നടക്കുന്നുണ്ട്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ്പഥിലാണ് പരിപാടികള്‍ നടക്കുക. ബ്രിട്ടീഷ് രൂപകല്പനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി തയ്യാറായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: