മുംബൈ : ഐഎന്‍എസ് രണ്‍വീറിലെ എസി കമ്പാര്‍ട്ട്മെന്റിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എസി കമ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്നവരാണ് വീരമൃത്യൂ വരിച്ചത്. അല്ലാതെ ആയുധങ്ങള്‍ കൊണ്ടോ സ്ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചോ അല്ല അപകടം ഉണ്ടായതെന്നാണു പ്രാഥമിക വിവരം.
അപകടത്തില്‍ 11 നാവികസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച വൈികിട്ട് 4.30നും അഞ്ച് മണിക്കും ഇടയിലായിരുന്നു ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറിയുണ്ടായത്. മുംബൈയിലെ നാവിക ആസ്ഥാനത്ത് ഡോക്ക്യാര്‍ഡിലാണ് അപകടം നടന്നത്.
സംഭവത്തില്‍ മൂന്ന് നാവികര്‍ വീരമൃത്യുവരിച്ചു. കൃഷന് കുമാര്‍, സുവിന്ദര്‍ കുമാര്‍, എ.കെ.സിങ് എന്നിവരാണു മരിച്ചത്. കപ്പലില്‍ ഉണ്ടായിരുന്നവരുടെ അതിവേഗ ഇടപെടലില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്നു നാവികസേന വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന് കാര്യമായ കേടുപാടുകള്‍ ഇല്ല.
കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍. 2021 നവംബര്‍ മുതല്‍ ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്നു. 1986ലാണ് ഐഎന്‍എസ് രണ്‍വീര്‍ കമ്മിഷന് ചെയ്യുന്നത്. ഗോവയടക്കമുള്ള മേഖലകളിലെ പരിശീലനം പൂര്‍ത്തിയാക്കി ഏതാനും ദിവസം മുമ്പാണ് മുംബൈയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: