Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അംബയുടെ പ്രതിജ്ഞ

ഇതിഹാസ ഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jan 19, 2022, 12:00 am IST
in Samskriti

ഭീഷ്മന്‍ ദുര്യോധനനോട് പറഞ്ഞു, ‘എന്റെ അച്ഛന്‍ മഹാരാജാ ശന്തനുവിന്റെ കാലഗതിക്കു ശേഷം അനുജനാകുന്ന ചിത്രാംഗദന്നു ഞാന്‍ രാജ്യാഭിഷേകം ചെയ്തു. താമസിയാതെ അവന്‍ മരിച്ചു. അതിനുശേഷം അമ്മയായ സത്യവതിയുടെ സമ്മതത്തോടെ ഞാന്‍ വിചിത്രവീര്യനെ രാജാവാക്കി വാഴിച്ചു. അവന്‍ എന്നെപ്പോലെ ധര്‍മ്മിഷ്ഠനായിരുന്നു. അങ്ങനെയിരിക്കെ കാശിരാജന്റെ പെണ്‍മക്കള്‍ മൂവരെയും സ്വയംവരം ചെയ്യാനൊരുങ്ങുന്നുവെന്നു ഞാന്‍ കേട്ടു. അംബ, അംബിക, അംബാലിക എന്നാണവരുടെ പേര്. അവരില്‍ മൂത്തവള്‍ അംബയാണ്.

സ്വയംവരദിവസം കാശിരാജന്റെ പട്ടണത്തിലേക്ക് ഞാന്‍ ഒറ്റത്തേരില്‍ ചെന്നു മൂന്നു കന്യകമാരെയും കണ്ടു. സ്വയംവരത്തിനെത്തിയിരുന്ന രാജാക്കന്മാരെ പോരിനുവിളിച്ചുകൊണ്ട് ഞാന്‍ മൂന്നു ബാലികമാരെയും എന്റെ തേരിലേറ്റി. ചുറ്റുംകൂടിയ രാജാക്കന്മാരെ തോല്പിച്ചോടിച്ച് കന്യകമാരുമായി ഹസ്തിനാപുരിയിലെത്തി. മഹാവ്രതയായ സത്യവതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. ‘അമ്മേ! അനുജന്‍ വിചിത്രവീര്യനുവേണ്ടി ഞാന്‍ കാശിരാജപുത്രിമാരെ വീരശൂല്ക്കത്തോടെ കട്ടുകൊണ്ടു പോന്നു. ഉണ്ണീ ഭാഗ്യംകൊണ്ട് നീ ജയിച്ചു, എന്ന് പറഞ്ഞുകൊണ്ട് അമ്മ അവന്റെ നെറുകയില്‍ ചുംബിച്ചു.’

വിചിത്രവീര്യന്റെ വിവാഹത്തിനൊരുങ്ങവെ മൂത്തവള്‍ ഭീഷ്മനോട് രഹസ്യമായി പറഞ്ഞു, ‘സത്യവ്രതനായ അങ്ങ് ഒന്നു കേള്‍ക്കണം.  അച്ഛനറിയാതെ ഞാന്‍ സാല്വരാജാവിനെ ഭര്‍ത്താവായി മനസ്സില്‍ക്കരുതിയിരുന്നു. അദ്ദേഹം എന്നെ കാത്തിരിക്കുന്നുണ്ട.് അതുകൊണ്ട് എന്നെ പോകാനനുവദിക്കണം.’ ഭീഷ്മന്‍ അമ്മയോടും ഗുരുക്കന്മാരോടും മന്ത്രിമാരോടുമാലോചിച്ച് അവളെ സാല്വപുരിക്കു പോകാനനുവദിച്ചു.

സാല്വന്റെ കൊട്ടാരത്തിലെത്തി അവള്‍ കാര്യമുണര്‍ത്തിച്ചു. ‘അന്യന്‍ കൊണ്ടുപോയ നിന്നെ ഞാന്‍ ഭാര്യയാക്കില്ല. അതുകൊണ്ട് ഭീഷ്മന്റെ അടുത്തേക്ക് തിരിച്ചുപൊകുക. നീ ഭീഷ്മന്റെ സ്വത്താണ്. അതെടുക്കാന്‍ എനിക്കു ഭയമുണ്ട്.’  എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവള്‍ ദുഃഖഭാരത്തോടെ കൊട്ടാരത്തിനു വെളിയിലെത്തി. ‘ബന്ധുക്കളും പ്രിയപ്പെട്ട സാല്വനും ഉപേക്ഷിച്ച ഞാന്‍ ഇനി ഹസ്തിനാപുരിയിലേക്കു പോകില്ല.  

ഇംഗിതം കേട്ടു വിട്ടയച്ച ഭീഷ്മരെയോ സാല്വനെയോ സ്വയംവരമൊപ്പിച്ച അച്ഛനെയോ ആരെയാണ് ഞാന്‍ നിന്ദിക്കേണ്ടത്? ഭീഷ്മനും മൂഢബുദ്ധിയാകുന്ന അച്ഛനും സാല്വരാജാവും ദൈവവും എല്ലാം മോശക്കാരാണ്. അവരുടെ ദുര്‍നയംകൊണ്ടാണു ഞാന്‍ ഈ ആപത്തിലകപ്പെട്ടത്. എന്റെ ദുഃഖത്തിനു കാരണക്കാരനായ ഭീഷ്മനോട് ഞാന്‍ തപസ്സുകൊണ്ടോ പോരുകൊണ്ടോ പകരംവീട്ടും.’ അങ്ങനെ ഉറച്ച തീരുമാനവുമായി അംബ നടന്നുനടന്ന് രാത്രി ഒരാശ്രമത്തിലെത്തിച്ചേര്‍ന്നു.

അവിടെ കഴിയവെ ഹോത്രവാഹനന്‍ എന്ന ശ്രേഷ്ഠനായ ഒരു രാജര്‍ഷി അവിടെ ഒരിക്കല്‍ എത്തിച്ചേര്‍ന്നു.  അവളുടെ കഥയറിഞ്ഞ രാജര്‍ഷി അവളെ കണ്ടപ്പോള്‍ തന്റെ പുത്രിയായ കാശീശപത്‌നിയുടെ മകളാണിതെന്നു തിരിച്ചറിഞ്ഞു. അവളുടെ കഥകളെല്ലാം കേട്ടശേഷം തന്റെ സ്‌നേഹിതനും മഹാതാപസിയുമായ പരശുരാമന്‍ ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തെ കാണാനാണ് തങ്ങള്‍ ഇങ്ങോട്ടേക്ക് വന്നതെന്നും മുത്തച്ഛന്‍ പറഞ്ഞു. തന്റെ സങ്കടങ്ങളെല്ലാം പരശുരാമനോട് ഉണര്‍ത്തിക്കാന്‍ അദ്ദേഹം അംബയെ ഉപദേശിച്ചു.

ഹോത്രവാഹന രാജര്‍ഷിയും സൃഞ്ജയതാപസനും അകൃതവ്രണമഹര്‍ഷിയും ഭാര്‍ഗവരാമന്റെ വരവും കാത്തിരിക്കെ തേജസ്സുകൊണ്ടുജ്ജ്വലിക്കുന്ന ഭാര്‍ഗവരാമന്‍ തന്റെ വില്ലും വാളും മഴുവുമേന്തി ആശ്രമത്തിലെത്തിച്ചേര്‍ന്നു. പാദ്യാര്‍ഘ്യാദികള്‍ക്കു ശേഷം ഹോത്രവാഹനരാജര്‍ഷി തന്റെ പൗത്രിയുടെ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു.  അദ്ദേഹം അംബയില്‍നിന്ന് നേരിട്ട് യഥാര്‍ത്ഥ കഥ ചോദിച്ചറിഞ്ഞു. ‘സാല്വരാജനില്‍ എന്റെ ഭ്രമംഅറിയിച്ചപ്പോള്‍ ഭീഷ്മന്‍ എന്നെ വിട്ടയച്ചു. സാല്വന്റെ സമീപമെത്തിയപ്പോള്‍ ചാരിത്ര ശങ്കപറഞ്ഞ് എന്നെ നിഷ്‌കരുണം മടക്കിയയച്ചു. എനിക്കീ വിപത്തിനു കാരണം എന്നെ ബലാല്‍ക്കാരേണ പിടിച്ചുകൊണ്ടുപോന്ന ഭീഷ്മനാണ്.  അതുകൊണ്ട് അവനെ കൊല്ലണം. അതാണെന്റെ പ്രതിക്രിയ. അസുരനെപ്പോലെ അലറുന്ന ഭീഷ്മനെ നീ കൊല്ലുക ഭൃഗുരാമ! അല്ലെങ്കില്‍ എന്റെ പ്രതിജ്ഞയെ നീ സത്യമാക്കുക.’

(തുടരും)

Tags: മഹാഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.