ന്യൂദല്‍ഹി: ദേവാസ്-ആന്‍ഡ്രിക്സ് കേസില്‍ യുപിഎ സര്‍ക്കാര്‍ ഒരുക്കിയ കെണിയില്‍ വീഴാതെ മോദി സര്‍ക്കാര്‍. ഒടുവില്‍ ദേവാസ് എന്ന കമ്പനി പിരിച്ചുവിടണമെന്ന എന്‍സിഎല്‍ടി കോടതിവിധി നടപ്പാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി ചൊവ്വാഴ്ച കിട്ടിയതോടെ എല്ലാം ശുഭം.
ഉപഗ്രഹങ്ങള്‍ വഴി ഡിജിറ്റല്‍ മീഡിയയെയും ബ്രോഡ്കാസ്റ്റിങ് സേവനത്തെയും നല്കി ഈ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിനെ കാലത്ത് രൂപപ്പെടുത്തിയ കമ്പനിയാണ് ദേവാസ്. പക്ഷെ അതില്‍ സര്‍വ്വത്ര അഴിമതിയും തട്ടിപ്പുമാണെന്ന് പിന്നീട് നടന്ന സിബി ഐ അന്വേഷണത്തില്‍ കണ്ടെത്തി. അന്ന് ഹേമന്ത് ഗുപ്തയും ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനും അംഗങ്ങളായ ബെഞ്ച് ഇത് ദേവാസല്ല, അസുരാസ് ആണെന്ന് കണ്ടെത്തി. യുപിഎ സര്‍ക്കാരിലെ മന്ത്രിമാരും മറ്റും അഴിമതി നടത്താന്‍ വേണ്ടി കെട്ടിപ്പൊക്കിയ കമ്പനിയാണ് ദേവാസ് എന്ന് കണ്ടെത്തലുണ്ടായി.
പിന്നീട് അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന്റെ ഉപദേശപ്രകാരം ദേവാസ് എന്ന അഴിമതിക്ക് വേണ്ടി മാത്രം രൂപീകരിച്ച കമ്പനിയെ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ആന്‍ഡ്രിക്സ് ബെംഗളൂരുവിലെ എന്‍സിഎല്‍ടി കോടതിയെ സമീപിച്ചു. 2021 മാര്‍ച്ച് 25ന് എന്‍സിഎല്‍ടി വിധി വന്നു. എത്രയും വേഗം ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയെ അടച്ചുപൂട്ടണമെന്നതായിരുന്നു എല്‍സിഎല്‍ടി വിധി. എന്‍സിഎല്‍ടി നടത്തിയ ഈ വിധി ശരിയാണെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
2005ല്‍ ഉണ്ടാക്കിയ ദേവാസ്-ആന്‍ഡ്രിക്സ് കരാര്‍ 2011ല്‍ തിരക്കിട്ട് മന്മോഹന് സിങ്ങ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. അതുവരെ ദേവാസില്‍ നടന്ന അഴിമതി പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. ഇക്കാര്യത്തില്‍ എന്‍സിഎല്‍ടിയില്‍ ദേവാസ് എന്ന കമ്പനിക്കെതിരെ ആന്‍ഡ്രിക്സ് പരാതി നല്കിയ നടപടി ശരിയാണെന്ന് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞു. ദേവാസ് എന്ന കമ്പനി അടച്ചുപൂട്ടണമെന്ന എന്‍സിഎല്‍ടി വിധി സുപ്രീംകോടതി ചൊവ്വാഴ്ച അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: