പത്തനംതിട്ട: പ്രമാടത്ത് (Pramadam) ഡിവൈഎഫ്ഐക്കാര്‍ (Democratic Youth Federation of India) ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പ്രമാടം മേഖലാപ്രസിഡന്റടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ വി. കോട്ടയം സ്വദേശി ജിഷ്ണുവിനെ കോട്ടയം മെഡിക്കല്‍ കോളജ് (kottayam medical college hospital) ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രമാടം മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ ആര്.ജി. അനൂപ് (30) വെട്ടേറ്റ നിലയില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഘര്‍ഷം. നേരത്തെ മുതല്‍ ഡിവൈഎഫ് ഐക്കുള്ളില്‍ ഉള്ള അസ്വാരസ്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് അറിയുന്നത്. മൂന്നുമാസങ്ങള്ക്കുമുമ്പും ഈവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
കഴിഞ്ഞദിവസം മേഖലാപ്രസിഡന്റ് അംഗപരിമിതന് കൂടിയായ അനൂപ് ലോട്ടറി വില്പനയ്ക്കായി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജിബിന്‍ ജോര്‍ജിനൊപ്പം വി. കോട്ടയത്തേക്കു പോകുമ്പോള്‍ കൊട്ടപ്പിള്ളേത്ത് പടിയില്‍ വച്ചാണ് ജിഷ്ണുവിന്റെ നേതൃത്വത്തില്‍ അക്രമിച്ചതെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.അതേസമയം ജിഷ്ണുവിനെ മര്‍ദ്ദിച്ചതറിഞ്ഞ് എത്തിയ ഡിവൈഎഫ്ഐക്കാര്തന്നെ നേതാവിനെയും കൂട്ടരേയും അക്രമിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.ജിഷ്ണുവിന്റെ തലയ്ക്കാണ് പരിക്ക്. താടിയെല്ലിനും പരിക്കുണ്ട്.
മൂന്നുമാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍കയറി പെണ്‍കുട്ടിയെ അക്രമിച്ചസംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.അന്ന് അനൂപ് പരിക്കേല്‍ക്കാതെ രക്ഷപെട്ടിരുന്നെങ്കിലും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജിബിന്‍ ജോര്‍ജ്, ബ്ലോക്ക് സെക്രട്ടറി എം.അനീഷ്കുമാര്‍,ജോയിന്സെക്രട്ടറി എം.അഖില്‍,അഭിരാജ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അന്നത്തെ അക്രമത്തിന് ജിഷ്ണുവാണ് നേതൃത്വം നല്‍കിയതെന്നാണ് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇരുവിഭാഗത്തേയും പാര്‍ട്ടി നേതാക്കള്‍ വിളിച്ച് സംസാരിച്ച് പ്രശ്നങ്ങള്‍ പറഞ്ഞുതീര്ത്തിരുന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: