ന്യൂദല്‍ഹി: ക്ലബ്ഹൗസ് ചാറ്റ് ആപ്പില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന് പോലീസിന് നോട്ടീസ് അയച്ചു.’മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികളാണ്’ എന്ന വിഷയത്തില്‍ മോശമായി സംസാരിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസിന്റെ സൈബര്‍ െ്രെകം സെല്ലിനോട് ആവശ്യപ്പെട്ടതായി ഡിസിഡബ്ല്യു പ്രസ്താവനയില്‍ പറഞ്ഞു.
മുസ്ലീം സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ചുള്ള ഓഡിയോ സംഭാഷണം ആരോ തന്നെ ട്വിറ്ററില്‍ ടാഗ് ചെയ്തതായി ഡിസിഡബ്ല്യു ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് വിഷയത്തില്‍ ഉടന്‍ എഫ്ഐആറും അറസ്റ്റും ആവശ്യപ്പെട്ട് ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കിയത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും സ്വീകരിച്ച നടപടിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 5 ദിവസത്തിനകം സമര്‍പ്പിക്കാനും കമ്മീഷന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: