തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൊവിഡ് പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ബസുകളില്‍ തിരക്ക് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും നിലവില്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കാന് ഒരു സ്പെഷ്യല്‍ ഡ്രൈവ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് സിഎംഡി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനുളള ക്രമീകരണങ്ങള്‍ നടന്നു വരുകയാണ്. ആദ്യ ഘട്ടത്തില്‍ കണ്ടക്ടര്‍മാര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന് നടക്കുന്ന കാരണം ഡിപ്പോകളില്‍ വാക്സിനേഷന് ക്യാമ്പ് നടത്താനുള്ള ബുദ്ധിമുട്ട് ആരോ?ഗ്യവകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഓരോ ആശുപത്രികളില്‍ വാക്സിനേഷന് നടത്താനുള്ള ശ്രമങ്ങള്‍ നടത്തി വരുകയുമാണ്.
3431 ബസുകളാണ് ചൊവ്വാഴ്ച (ഇന്ന്) സര്‍വ്വീസ് നടത്തിയത്. 1388 ബസുകള്‍ തിരുവനന്തപുരത്ത് മാത്രമായി സര്‍വ്വീസ് നടത്തി കൊണ്ടിരിക്കുന്നു. 700 ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്നുവെന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഡിയും വ്യക്തമാക്കി. ബസുകള്‍ നിര്‍ത്തലാക്കി അവധി നേടുന്നതിന് വേണ്ടി ഒരു വിഭാ?ഗം ജീവനക്കാരാണ് ഈ പ്രചരണത്തിന് പിന്നിലെന്നും സിഎംഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: