സൗബിന് ഷാഹിറിനെ പ്രധാന കഥാപാത്രമാക്കുന്ന ‘കള്ളന് ഡിസൂസ’ ജനുവരി 21 ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ ജിത്തു കെ. ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. റംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റംഷി അഹമ്മദ് ആണ് സിനിമ നിര്‍മിക്കുന്നത്.
ദിലീഷ് പോത്തന്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്, വിജയ രാഘവന്, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ചാര്‍ലി പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന് ഡിസൂസയെ കേന്ദ്രകഥാപാത്രമാക്കി ചിത്രം പുറത്തിറങ്ങുന്നത്.
അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീര്‍ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍സഹനിര്‍മ്മാതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജയന്ത് മാമ്മന്‍, എഡിറ്റര്‍: റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്ട്രോളര്: എന്‍ എം ബാദുഷ, പി.ആര്.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: