ന്യൂസിലന്‍ഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ‘പപ്പ’ എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി. ന്യൂസിലന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇത്. ഗോള്‍ഡന്‍ എജ് ഫിലിംസും, വിന്‍വിന്‍ എന്റര്‍ടൈന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരനാണ് ചിത്രം നിര്‍മിക്കുന്നത്.
ദുല്‍ഖര്‍ ചിത്രമായ സെക്കന്‍ഡ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേല്‍, ആര്‍ജെ മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനില്‍ ആന്റോ ആണ് പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോള്‍ ആണ് നായിക. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള ന്യൂസിലാന്‍ഡിലെ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത്. പെട്ടെന്ന് ഒരു ദിവസം പപ്പയേയും, മമ്മിയേയും ഒറ്റയ്ക്കാക്കി അവരുടെ പൊന്നുമകള്‍ എവിടെയോ പോയ് മറഞ്ഞു. അതോടെ ദമ്പതികളുടെ ജീവിതത്തില്‍ ഇരുളിലാവുകയും മകള്‍ക്കായി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഒപ്പം കൊടിയ വേദനകളുടെ, പാപബോധങ്ങളുടെ ഭൂതകാലച്ചുഴിയില് അവര്‍ മുങ്ങി.
തിരക്കഥ, സംഭാഷണം -അരുദ്ധതി നായര്‍, ഗാനങ്ങള്‍ – എങ്ങാണ്ടിയൂര് ചന്ദ്രശേഖരന്, ദിവ്യശ്രീ നായര്‍, സംഗീതം – ജയേഷ് സ്റ്റീഫന്‍, ആലാപനം – സിത്താര, നരേഷ് അയ്യര്‍, നൈഗ സാനു, എഡിറ്റിംഗ്, കളറിംഗ് – നോബിന് തോമസ്, അസോസിയേറ്റ് ഡയറക്ടര്‍ – ജീവന് ജോര്‍ജ്, അനില്‍ ആന്റോ, ഷാരോള്‍, വിനോഷ് കുമാര്‍, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു. പിആര്‍ഒ- അയ്മനം സാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: