പാലക്കാട്: ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍ മാനവരാശിക്ക് ഭീഷണിയായി മാറുകയാണ്. അതിനാല്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും പ്രാധാന്യവും ഏറെയാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പാലക്കാട് ചുരം പരിസ്ഥിതി പുനസ്ഥാപനവും കാലാവസ്ഥാ വ്യതിയാന ലഘൂകരണവും ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരള്‍ച്ചയും പ്രളയവും സാധാരണ പ്രതിഭാസമാണ്. ജില്ലയുടെ കാലാവസ്ഥയെ നിര്‍ണയിക്കുന്നതിന് പാലക്കാട് ചുരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാല്‍ ചുരം പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ചുള്ള പഠനം അനിവാര്യമാണ്. ഇത് മുന്നില്‍ക്കണ്ടാണ് ഹരിതകേരള മിഷന്റെ സഹായത്തോടെ ചിറ്റൂര്‍ ഗവ: കോളേജിലെ ഭൗമശാസ്ത്ര വകുപ്പ് അധ്യാപകരും ഗവേഷണ വിദ്യാര്‍ഥികളും തയ്യാറാക്കിയ റിപ്പോര്‍ട്ട് ശില്പശാലയില് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ. പ്രഭാകരന്, കെ. ബാബു, ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജി. സുധാകരന്, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബാലഗോപാല്‍, പ്രോജക്ട് ഡയറക്ടര്‍ വേലായുധന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: