മാരുതി സുസുക്കിയിക്ക് പിന്നാലെ രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ദ്ധന പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ചൊവ്വാഴ്ചയാണ് ശരാശരി 0.9% വര്‍ദ്ധനവ് കമ്പനി അറിയിച്ചത്. പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി വ്യക്തമാക്കി.
വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെ വെല്ലുവിളിക്കുന്നത് തുടരുകയാണ്. ടാറ്റ മോട്ടോഴ്സ് ഇതുകാരണാണ് കാര്‍ മോഡലുകളുടെ വിലയിലെ നേരിയ വര്‍ധനയ്ക്ക് നിര്‍ബന്ധിതരാക്കുന്നത്. അതേസമയം ചൊവ്വാഴ്ചയോ അതിനുമുമ്പോ ടാറ്റ വാഹനം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇതു ബാധകമല്ലെന്നും കമ്പനി വ്യക്തമാക്കി.
മാരുതി സുസുക്കിയും ഈ മാസം ചെറിയ വില വര്‍ദ്ധന പ്രഖ്യാപിച്ചു. ഇതുനു പിന്നാലെയാണ് ടാറ്റയും വില വര്‍ദ്ധനവുമായി മുന്നോട്ട് വന്നത്. ഇന്‍പുട്ട് ചെലവിലെ വര്‍ദ്ധനയാണ് മാരുതിയും വിലവര്‍ദ്ധിപ്പിച്ചത്. ഈയടുത്ത ആഴ്ചകളില്‍ വിലവര്‍ദ്ധന പ്രഖ്യാപിച്ച മിക്കവാറും എല്ലാ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളും തീരുമാനങ്ങള്‍ക്ക് കാരണം വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ടും പ്രവര്‍ത്തനച്ചെലവാണ്. ഭാവിയില്‍ ലോകമെമ്പാടും ചിപ്പ് ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, വ്യവസായത്തിന് വലിയ വെല്ലുവിളികള്‍ നിലനില്ക്കുന്നു.
വിലക്കയറ്റം ഡിമാന്‍ഡിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (സിയാം) കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഡിസംബറില്‍ ആഭ്യന്തര വിപണിയില്‍ ഏകദേശം 2.19 ലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റു, 2020 ഡിസംബറിലെ കണക്കുകളേക്കാള്‍ ഇത് 13% കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: