തിരുവനന്തപുരം: ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ എസ്ഐയുടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ ഒരു യുവാവിനെ കഞ്ചാവ് സംഘം ആക്രമിച്ചിരുന്നു. പ്രതികള്‍ക്കായി പോലീസ് ഇന്നലെ നിരവധി വീടുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനുനേരെ ആക്രമണമുണ്ടായത്. രണ്ട് തവണ ബോംബെറിഞ്ഞു എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൂടുതല്‍ പോലീസുകാരെ വിവിധ സ്റ്റേഷനുകളില്‍ നിന്നും എത്തിച്ച് തിരച്ചില്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: