തിരുവനന്തപുരം : ആരോഗ്യ വകുപ്പിനെ നിശ്ചലമാക്കി നിര്‍ത്തിക്കൊണ്ടുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംസ്ഥാനത്ത് ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാനുള്ള മരുന്ന് പോലും സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഇല്ല. ആന്റി വൈറല്‍ മരുന്നുകള്‍ക്കും ക്ഷാമം നേരിടുകയാണെയെന്നും വു.ഡി. സതീശന് കുറ്റപ്പെടുത്തി.
കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തെ നേരിടാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോഴില്ല. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കോ, അഡീഷണല്‍ ഡയറക്ടര്‍മാര്‍ക്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കോ, താഴേ തലത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ തമ്മില്‍ യാതൊരു ബന്ധവും ഇല്ലാതെയാണ് ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പല സ്ഥലങ്ങളിലും ആളുകള്‍ കോവിഡ് പരിശോധനാ കിറ്റുകള്‍ വാങ്ങി സ്വയം പരിശോധന നടത്തി വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് ആശുപത്രികളിലേക്ക് ചികിത്സ തേടി എത്തുന്നത്.
കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരു തയ്യാറെടുപ്പും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. നേരത്തെയുണ്ടായിരുന്ന കോവിഡ് ബ്രിഗേഡ് പൂര്‍ണമായും പിരിച്ചുവിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് സ്കൂളുകള്‍ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുകയാണ്. പല സ്കൂളുകളും ക്ലസ്റ്ററുകളായി മാറി. ഇത്രയും രോഗവ്യാപനമുണ്ടായിട്ടും സ്കൂളുകള്‍ അടക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
സെക്രട്ടറിയേറ്റില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍, വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തെ കോവിഡ് രോധബാധ വീണ്ടും വ്യാപകമായെന്നാണ് സൂചിപ്പിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തേണ്ടതാണെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: