തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഓഫീസില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ സംസ്ഥാന ഭരണസിരാ കേന്ദ്രം കടുത്ത നിയന്ത്രണത്തിലേയ്ക്ക് നീങ്ങുകയാണ്.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഹാജര്‍ 50 ശതമാനമാക്കണമെന്ന് വിവിധ യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം അംഗീകരിക്കാനാണ് സാധ്യത. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു.
സംസ്ഥാനത്ത് വൈറസ് ബാധ ഏറ്റവും രൂക്ഷം തലസ്ഥാന ജില്ലയിലാണ്. കഴിഞ്ഞ ദിവസം 5863പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: