റിയാദ്: യുഎഇയില്‍ യെമനിലെ ഹൂതി നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടി നടത്തി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമന്‍ തലസ്ഥാനമായ സനയില്‍ സഖ്യ സേന വ്യോമാക്രമണം തുടങ്ങിയാതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീഷണിക്കും ആക്രമണത്തിനും മറുപടിയായി സനയില്‍ വ്യോമാക്രമണം ആരംഭിച്ചു. ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. യുഎഇക്ക് നേരെയുള്ള ഹീനമായ ആക്രമണം ശത്രുതാപരമായ നടപടിയാണ്. രാജ്യത്തും യുഎഇയിലും സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം യുദ്ധക്കുറ്റങ്ങളാണ്. ഇതിന് കുറ്റവാളികള്‍ ഉത്തരവാദികളായിരിക്കണം, സൗദി ഭരണകൂടം വ്യക്തമാക്കി.
ഇന്നലെ അബുദാബിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്താന് പൗരനും കൊല്ലപ്പെട്ടിരുന്നു. മരിച്ചതില്‍ ഒരു മലയാളിയുണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു. ആക്രമണത്തിന് തിരിച്ചടിയുണ്ടാവുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: