ആലപ്പുഴ: നഗരസഭയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ പരിധിയിലെ ആര്‍ഒ പ്ലാന്റുകളില്‍ പരിശോധന നടത്തി. മാമ്മൂട് ജങ്ഷനു തെക്കുവശത്തുള്ള അമാന്‍ മന്‍സിലില്‍ അജീബ്, കാളാത്ത് ജങ്ഷനു വടക്കുവശത്തുള്ള തിരുനെല്ലിവെളി വീട്ടില്‍ അശോക് കുമാര്‍, തലവടി അമ്പലത്തിനു കിഴക്കുവശം വേലിയാം കുളങ്ങരവീട്ടില്‍ ജ്യോതി എന്നിവരുടെ ഉടമസ്ഥതയിലുള്ള ആര്‍ഒ പ്ലാന്റുകളിലാണ് പരിശോധന നടത്തിയതും ന്യൂനതകള്‍ കണ്ടെത്തിയതും.
വൃത്തിഹീനമായ പരിസരം, കുഴല്‍കിണറിലെ ജലം ഉപയോഗിക്കുക, കൃത്യമായ ഇടവേളകളില്‍ ഫില്‍ട്ടറുകള്‍ മാറ്റാതിരിക്കുക, ജലം വാങ്ങുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക, എന്നീ ന്യൂനതകളാണ് പരിശോധനകളില്‍ കണ്ടെത്തിയത്. ഇത്തരം സാഹചര്യത്തിലുള്ള ജലം ഉപയോഗിക്കുന്നത് വയറിളക്കവും, കോളറപോലുള്ള രോഗങ്ങള്‍ പകരുന്നതിനും സാദ്ധ്യതയുള്ളതിനാല്‍ ടി പ്ലാന്റുകളില്‍ നിന്നും ജലത്തിന്റെ സാമ്പിള്‍ ശാസ്ത്രീയമായി പരിശോധിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. പ്ലാന്റും പരിസരവും വൃത്തിയായും രേഖകള്‍ ക്രമബദ്ധമായും സൂക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കി.
എച്ച്ഐ അനില്‍കുമാറിന്റെ നേതൃത്ത്വത്തില്‍ നടന്ന പരിശോധനയില്‍ ജെഎച്ച്ഐമാരായ ടെന്‍ഷി സെബാസ്റ്റ്യന്‍,രഘു, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: