ന്യൂദല്‍ഹി: ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ ബിജെപി നില മെച്ചപ്പെടുത്തി ഏകദേശം കേവല ഭൂരിപക്ഷത്തിന്റെ അടുത്തെത്തുമെന്ന് റിപ്പബ്ലിക്-ടിവി- പി മാര്‍ക് സര്‍വ്വേ ഫലം. ആകെയുള്ള 40 സീറ്റുകളില്‍ ബിജെപി 16 മുതല്‍ 20 സീറ്റുകള്‍ വരെ നേടും.
ഇക്കുറി കോണ്‍ഗ്രസ് മൂന്ന് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ നേടുമെന്ന് പറയപ്പെടുന്നു. ആം ആദ്മി പാര്‍ട്ടി നാല് മുതല്‍ എട്ട് സീറ്റുകള്‍ വരെ നേടും. തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ 1 മുതല്‍ 5 വരെ സീറ്റുകള്‍ നേടുമെന്ന് പറയപ്പെടുന്നു. എന്തായാലും വോട്ടിംഗ് ശതമാനത്തില്‍ ബിജെപി 30.5 ശതമാനം വരെ വോട്ടുകള്‍ നേടും. കോണ്‍ഗ്രസാകട്ടെ 22.2 ശതമാനം വരെ വോട്ടുകള്‍ നേടും.
2017ല്‍ നേതാവ് മനോഹര്‍ പരീക്കറിന്റെ (അന്ന് കേന്ദ്രപ്രതിരോധ മന്ത്രിയായിരുന്നു) അഭാവത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെ 13 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസാകട്ടെ 17 സീറ്റുകള്‍ നേടി. എങ്കിലും അന്ന് എംജിപി, ജിഎഫ്പി, സ്വതന്ത്രര്‍, എന്സിപിഎംഎല്എ എന്നിവരുടെ സഖ്യത്തോടെ ബിജെപി അധികാരത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: