ലഖ്നോ: ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ വീണ്ടും അധികാരത്തി്ല് വരുമെന്ന് റിപ്പബ്ലിക് ടിവി പി-മാര്‍ക് അഭിപ്രായ സര്‍വ്വേ പറയുന്നു. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഏകദേശം 252 മുതല്‍ 272 സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ തുടര്‍ഭരണം പിടിക്കുമെന്നാണ് സര്‍വ്വേ ഫലം.
ബിജെപി ഏകദേശം 41.3 ശതമാനം വോട്ടുകള്‍ നേടും. തൊട്ടുപിന്നിലെ സമാജ് വാദി പാര്‍ട്ടി 111 മുതല്‍ 131 സീറ്റുകള്‍ നേടും. ഏകദേശം 33.1 ശതമാനം വോട്ടുകളാണ് സമാജ് വാദി പാര്‍ട്ടി നേടുമെന്നും സര്‍വ്വേ പറയുന്നു.
കോണ്‍ഗ്രസിന്റെ ദയനീയ ചിത്രമാണ് ഈ അഭിപ്രായ സര്‍വ്വേ തുറന്നുകാട്ടുന്നത് രണ്ടക്കത്തിലേക്ക് കടക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് തകരുമെന്ന് അഭിപ്രായ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 3 മുതല്‍ 9 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: