മുംബൈ: വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റു ടീമിന്റെ നായകസ്ഥാനം രാജിവച്ചതോടെ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കാന്‍ ദേശീയ സെലക്ടര്‍മാര്‍ ഒരുക്കം ആരംഭിച്ചു. ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഇനി ഇന്ത്യക്കുള്ളത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി 25 ന് ആരംഭിക്കും. ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതില്‍ ബിസിസിഐയുടെ അഭിപ്രായം നിര്‍ണായകമാണ്.
നിലവില്‍ ഏകദിന, ടി 20 ക്യാപ്റ്റനായ രോഹിത് ശര്‍മ്മ, ഓപ്പണര്‍ കെ.എല്‍. രാഹുല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് പരിഗണനയിലുള്ളത്. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യ രഹാനയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. കാരണം ദക്ഷിണാഫ്രിക്കയില്‍ രഹാനെ തികഞ്ഞ പരാജയമായിരുന്നു.
മുംബൈ താരമായ രോഹിത് ശര്‍മ്മയ്ക്കാണ് മുന്‍ തൂക്കം. ഐപിഎല്ലില്‍ മുംബൈയെ പലതവണ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ്മ. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഹിതിന് പകരം മറ്റൊരാളെ കണ്ടെത്താനും സാധ്യതയുണ്ട്.
പരിക്ക് കാരണം പലപ്പോഴും ടീമില്‍ നിന്ന് വിട്ടുനില്ക്കേണ്ടിവരുന്നത് രോഹിതിന് തിരിച്ചടിയാണ്. ടെസ്റ്റ് ടീമിലെ സ്ഥിരം കളിക്കാരനുമല്ല. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ടീമില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പരിക്ക് പ്രശ്നമായി.
അതിനിടെ, ക്യാപ്റ്റനാകാന്‍ തയ്യാറാണെന്ന് പേസര്‍ ജസ്പ്രീത് ബുംറ വെളിപ്പെടുത്തി. നായകനാകാന്‍ അവസരം ലഭിച്ചാല്‍ അത് ബഹുമതിയായി കണക്കാക്കും. ഒരു കളിക്കാരനും നായകസ്ഥാനം വേണ്ടന്ന് പറയില്ലെന്നാണ് എന്റെ വിശ്വാസമെന്ന്് ബുംറ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഉപനായകനാണ് ബുംറ.
ഓപ്പണര്‍ കെ.എല്‍. രാഹുലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ മുന്‍ സെക്രട്ടറി സഞ്്ജയ് ജഗ്ദാലെ ആവശ്യപ്പെട്ടു. ഇരുപത്തിയൊമ്പതുകാരനായ രാഹുലിന് ദീര്‍ഘകാലം ക്യാപ്റ്റനായിരിക്കാനാകുമെന്ന് സഞ്ജയ് അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കറും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: