തിരുവനന്തപുരം: ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടിപിആര്‍ റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: