തിരുവനന്തപുരം: വൈരുദ്ധ്യാത്മിക ഭൗതികവാദത്തെയും മാര്‍ക്സിസത്തേയും ഉപേക്ഷിച്ച് പാര്‍ട്ടി വേദിയില്‍ ഇസ്ലാമിക മതമൗലിക വാദികളെ പോലും തോല്‍പ്പിക്കുന്ന മതപ്രഭാഷണവുമായി സിപിഎം നേതാവ് ടി കെ ഹംസ. കോഴിക്കോട് നടന്ന പൊതുയോഗത്തിലായിരുന്നു ഹംസയുടെ ഇസ്ലാമിക പ്രഭാഷണം.
അള്ളാഹു പറഞ്ഞയച്ച സാത്താനാണ് കൊറോണ. നമ്മെ ശരിയാക്കാനാണ് അത് വന്നിരിക്കുന്നത്. നമ്മെ നന്നാക്കാതെ അത് ഈ ലോകം വിട്ടു പോകില്ല. ഹംസ പറഞ്ഞു. വഖഫ് ബോര്‍ഡ് ചെയര്മാന് കൂടിയായ ഹംസയുടെ വാക്കുകള്‍ സിപിഎമ്മിന്റെ ഇസ്ലാമിക പ്രീണന നയത്തിന്റെ ഭാഗമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ ഇസ്ലാമിക സമൂഹത്തെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രീണന പ്രസംഗമാണ് ഹംസയില്‍ നിന്നുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: